അഫ്ഗാനിസ്ഥാൻ സ്പിൻ സെൻസേഷൻ റാഷിദ് ഖാനെ പിന്തള്ളി ബംഗ്ലാദേശിന്‍റെ ഷാക്കിബ് അൽ ഹസൻ ഐസിസി ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമത്. ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് റാങ്കിങിലെ അപ്രതീക്ഷിത മാറ്റം. അയര്‍ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ നടത്തിയ തകർപ്പൻ പ്രകടനമാണ് ഷക്കിബിന് നേട്ടമായത്.
-
Here's what the @MRFWorldwide #ICCRankings for All-rounders looks like going into #CWC19! https://t.co/mNhnune6OA
— ICC (@ICC) May 23, 2019 " class="align-text-top noRightClick twitterSection" data="
">Here's what the @MRFWorldwide #ICCRankings for All-rounders looks like going into #CWC19! https://t.co/mNhnune6OA
— ICC (@ICC) May 23, 2019Here's what the @MRFWorldwide #ICCRankings for All-rounders looks like going into #CWC19! https://t.co/mNhnune6OA
— ICC (@ICC) May 23, 2019
പരമ്പരയില്‍ ബംഗ്ലാദേശിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ബംഗ്ലാദേശിന്‍റെ ആദ്യത്തെ ത്രിരാഷ്ട്ര ഏകദിന പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. പരമ്പരയിലെ മൂന്നു മത്സരങ്ങളില്‍ 32 കാരനായ ഷക്കിബ് 140 റണ്‍സും രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. രണ്ടു അർധ സെഞ്ച്വറിയടക്കമാണ് താരം 140ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. പുതിയ റാങ്കിങ് പട്ടികയില്‍ 359 പോയിന്‍റുമായാണ് ഷക്കിബ് ഒന്നാമതെത്തിയപ്പോൾ 339 പോയിന്‍റുമായി റാഷിദ് ഖാൻ രണ്ടാം സ്ഥാനത്തുണ്ട്. 319 പോയിന്‍റുമായി അഫ്ഗാന്‍റെ തന്നെ മുഹമ്മദ് നബിയാണ് റാങ്കിങില്‍ മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ഒരുതാരം പോലും ഓള്‍റൗണ്ടര്‍മാരുടെ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല.