ETV Bharat / sports

സച്ചിന്‍ 2007-ല്‍ വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചു: ഗാരി കേര്‍സ്റ്റണ്‍

author img

By

Published : Jun 17, 2020, 6:07 PM IST

മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സച്ചിന് അനുകൂല സാഹചര്യം ഒരുക്കി കൊടുക്കുക മാത്രമാണ് പരിശീലകന്‍ എന്ന നിലയില്‍ താന്‍ ചെയ്തതെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കേര്‍സ്റ്റണ്‍

sachin news gary kirsten news സച്ചിന്‍ വാര്‍ത്ത ഗാരി കേര്‍സ്റ്റണ്‍ വാര്‍ത്ത
ഗാരി കേര്‍സ്റ്റണ്‍

ഹൈദരാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2007-ല്‍ ബാറ്റിങ് ഓര്‍ഡറിലെ അസംതൃപ്തി കാരണം വിരമിക്കുന്നതെ കുറിച്ച് ആലോചിച്ചിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി കേര്‍സ്റ്റണ്‍. ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് മാറ്റിയ അന്നത്തെ പരിശീലകന്‍ ഗ്രെഗ് ചാപ്പലിന്റെ നടപടിയോട് സച്ചിന് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. 2007-ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായി. അതിന് ശേഷം താന്‍ ടീം ഇന്ത്യക്ക് ഒപ്പം ചേര്‍ന്നു. ആ സമയത്ത് സച്ചിന്‍ കളി ആസ്വദിച്ചിരുന്നില്ല. സച്ചിന്റെ ഭാഷയില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷന്‍ ശരിയായിരുന്നില്ലെന്നും കേര്‍സ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.

പക്ഷേ പിന്നീട് കാര്യങ്ങളില്‍ മാറ്റം വന്നു. 2008 മാര്‍ച്ചിലാണ് കേര്‍സ്റ്റണ്‍ ഔദ്യോഗികമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. സച്ചിനെ വീണ്ടും പഴയ ഫോമിലേക്ക് ഉയര്‍ത്താന്‍ അനുകൂല സാഹചര്യങ്ങള്‍ കേര്‍സ്റ്റണ്‍ ഒരുക്കി കൊടുത്തു. സച്ചിന് പുതുതായി ഒന്നും പറഞ്ഞ് കൊടുക്കേണ്ടി വന്നില്ലെന്ന് കേര്‍സ്റ്റണ്‍ പറയുന്നു. മികച്ച പ്രകടനം നടത്താന്‍ അനുകൂല സാഹചര്യം മാത്രമായിരുന്നു അന്ന് സച്ചിന് വേണ്ടിയിരുന്നതെന്നും താന്‍ അത് ഒരുക്കി കൊടുത്തെന്നും കേര്‍സ്റ്റണ്‍ പറഞ്ഞു.

കേര്‍സ്റ്റണ്‍ പരിശീലകനായ ശേഷം ടീം ഇന്ത്യ 2011-ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കി. സച്ചിന്‍ 38 ഏകദിനങ്ങളില്‍ നിന്നായി ഏഴ് സെഞ്ച്വറി ഉള്‍പ്പെടെ 1,958 റണ്‍സ് അടിച്ചുകൂട്ടി. 31 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 12 സെഞ്ച്വറി ഉള്‍പ്പെടെ 2,910 റണ്‍സും സച്ചിന്‍ സ്വന്തം പേരില്‍ കുറിച്ചു. 2009-ല്‍ ടീം ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും സ്വന്തമാക്കി.

നേരത്തെ 2007 ലോകകപ്പില്‍ സച്ചിന്റെ ബാറ്റിങ് പൊസിഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചത് പരിശീലകന്‍ ഗ്രെഗ് ചാപ്പലായിരുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ സച്ചിനോട് ബംഗ്ലാദേശിനോടും ശ്രീലങ്കക്കും എതിരെ നാലമനായി ഇറങ്ങാന്‍ ചാപ്പല്‍ ആവശ്യപ്പെട്ടു. സച്ചന്റെ ബാറ്റിങ് പൊസിഷനുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാനും നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡുമായി ചാപ്പല്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടെന്നും വാര്‍ത്തയുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.