ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന നിർണായക മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്‍റെ ജയം. സന്ദർശകർ ഉയർത്തിയ 287 റണ്‍സെന്ന വിജയ ലക്ഷ്യം ടീം ഇന്ത്യ 15 പന്ത് ശേഷിക്കെ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
-
INDIA win by seven wickets to claim the series 2-1!
— ICC (@ICC) January 19, 2020 " class="align-text-top noRightClick twitterSection" data="
A masterful century from Rohit Sharma saw the hosts race to a resounding win in Bengaluru 👏#INDvAUS SCORECARD: https://t.co/KpYQeic8ys pic.twitter.com/od8R4qRV5r
">INDIA win by seven wickets to claim the series 2-1!
— ICC (@ICC) January 19, 2020
A masterful century from Rohit Sharma saw the hosts race to a resounding win in Bengaluru 👏#INDvAUS SCORECARD: https://t.co/KpYQeic8ys pic.twitter.com/od8R4qRV5rINDIA win by seven wickets to claim the series 2-1!
— ICC (@ICC) January 19, 2020
A masterful century from Rohit Sharma saw the hosts race to a resounding win in Bengaluru 👏#INDvAUS SCORECARD: https://t.co/KpYQeic8ys pic.twitter.com/od8R4qRV5r
ഇന്ത്യക്കായി ഓപ്പണർ രോഹിത് ശർമ 119 റണ്‍സോടെ സെഞ്ച്വറിയുമായി തിളങ്ങി. 128 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഹിറ്റ്മാന്‍റെ ഇന്നിങ്സ്. സാംപയുടെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് വഴങ്ങിയാണ് രോഹിത് കൂടാരം കയറിയത്. നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിതും ചേർന്നാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇരുവരും ചേർന്ന് 137 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. മൂന്നാമനായി ഇറങ്ങിയ കോലി 89 റണ്‍സെടുത്ത് അർധസെഞ്ച്വറിയോടെയാണ് പുറത്തായത്. 45-ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ ഹേസില്‍ വുഡ് കോലിയെ ബൗൾഡാക്കി കൂടാരം കയറ്റുകയായിരുന്നു.
-
Rohit Sharma's ODI record since January 2019:
— ICC (@ICC) January 19, 2020 " class="align-text-top noRightClick twitterSection" data="
🔹 31 ➜ matches
🔹 1643 ➜ runs
🔹 58.67 ➜ average
EIGHT centuries 👏#INDvAUS SCORECARD: https://t.co/KpYQeic8ys pic.twitter.com/OywiUT4EHe
">Rohit Sharma's ODI record since January 2019:
— ICC (@ICC) January 19, 2020
🔹 31 ➜ matches
🔹 1643 ➜ runs
🔹 58.67 ➜ average
EIGHT centuries 👏#INDvAUS SCORECARD: https://t.co/KpYQeic8ys pic.twitter.com/OywiUT4EHeRohit Sharma's ODI record since January 2019:
— ICC (@ICC) January 19, 2020
🔹 31 ➜ matches
🔹 1643 ➜ runs
🔹 58.67 ➜ average
EIGHT centuries 👏#INDvAUS SCORECARD: https://t.co/KpYQeic8ys pic.twitter.com/OywiUT4EHe
ഇന്ത്യക്കായി ലോകേഷ് രാഹുല്‍ 19 റണ്‍സും ശ്രേയസ് അയ്യർ 44 റണ്‍സും മനീഷ് പാണ്ഡെ എട്ട് റണ്‍സും എടുത്തു. ഓസ്‌ട്രേലിയക്കായി ഹേസില്‍വുഡ്, ആഷ്ടണ്‍ അഗര്‍, ആഡം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
-
Shami bowls an excellent spell at the death, as India restrict Australia to 286/9 🚫
— ICC (@ICC) January 19, 2020 " class="align-text-top noRightClick twitterSection" data="
Steve Smith scored a masterful 131 in that innings 👏#INDvAUS SCORECARD ⬇️https://t.co/KpYQeic8ys pic.twitter.com/DUWXt2pDON
">Shami bowls an excellent spell at the death, as India restrict Australia to 286/9 🚫
— ICC (@ICC) January 19, 2020
Steve Smith scored a masterful 131 in that innings 👏#INDvAUS SCORECARD ⬇️https://t.co/KpYQeic8ys pic.twitter.com/DUWXt2pDONShami bowls an excellent spell at the death, as India restrict Australia to 286/9 🚫
— ICC (@ICC) January 19, 2020
Steve Smith scored a masterful 131 in that innings 👏#INDvAUS SCORECARD ⬇️https://t.co/KpYQeic8ys pic.twitter.com/DUWXt2pDON
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകർ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 286 റണ്‍സെടുത്തു. 131 റണ്‍സെടുത്ത് സെഞ്ച്വറി സ്വന്തമാക്കിയ സ്‌റ്റീവ് സ്‌മിത്തിന്‍റെ പിന്‍ബലത്തിലാണ് ഓസിസ് മികച്ച സ്‌കോർ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ലബുഷെയിന്‍ അർധസെഞ്ച്വറിയോടെ 54 റണ്‍സ് സ്വന്തമാക്കി. ഏകദിന മത്സരത്തില്‍ ലബുഷെയിന്‍റെ പ്രഥമ അർധസെഞ്ച്വറിയാണ് ഇത്. ലബുഷെയിനും സ്‌മിത്തും ചേർന്ന് 127 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
നാല് വിക്കറ്റ് വീഴ്‌ത്തി മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളർമാരിലെ താരം. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പരമ്പരയില്‍ മുംബൈയിൽ നടന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ 10 വിക്കറ്റിന് ഇന്ത്യയെ തകര്‍ത്തിരുന്നു. എന്നാല്‍ രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിലെ ജയത്തോടെ ഇന്ത്യ തിരിച്ചെത്തുകയായിരുന്നു.