ETV Bharat / sports

രോഹിത് സേവാഗിനേക്കാള്‍ മികച്ച താരം: ഷോയിബ് അക്‌തര്‍ - രോഹിത് ശർമ

സേവാഗ് അക്രമിച്ച് കളിക്കുന്ന താരമാണ്. മറ്റൊന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല. എന്നാല്‍ രോഹിത് അങ്ങനെയല്ല സാങ്കേതിക തികവുകളോടെ ബാറ്റ് ചെയ്യാനാണ് രോഹിത് ശ്രമിക്കുന്നതെന്ന് അക്‌തര്‍ അഭിപ്രായപ്പെട്ടു.

രോഹിത് സേവാഗിനേക്കാള്‍ മികച്ച താരം: ഷോയിബ് അക്‌തര്‍
author img

By

Published : Oct 8, 2019, 9:38 PM IST

ഹൈദരാബാദ്: ബാറ്റിങില്‍ വീരേന്ദർ സെവാഗിനേക്കാൾ മികച്ച സാങ്കേതികമികവ് രോഹിത് ശർമക്കെന്ന് മുൻ പാകിസ്ഥാൻ പേസര്‍ ഷോയിബ് അക്‌തര്‍. തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട് വീഡിയോയിലാണ് അക്‌തര്‍ ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്. സേവാഗ് അക്രമിച്ച് കളിക്കുന്ന താരമാണ്. എല്ലാ പന്തുകളെയും മൈതാനത്തിന്‍റെ തലങ്ങും വിലങ്ങും അടിച്ചകറ്റാണ് സേവാഗിന്‍റെ ശ്രമം. മറ്റൊന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല. എന്നാല്‍ രോഹിത് അങ്ങനെയല്ല. സാങ്കേതിക തികവുകളോടെ ബാറ്റ് ചെയ്യാനാണ് രോഹിത് ശ്രമിക്കുന്നത് എന്നും അക്‌തര്‍ അഭിപ്രായപ്പെട്ടു.

രോഹിത്തിന്‍റെ പ്രകടനം കാണുമ്പോള്‍ പാക് താരം ഇന്‍സമാം ഉള്‍ ഹഖിനെയാണ് ഓര്‍മ വരുന്നതെന്നും പറഞ്ഞ അക്‌തര്‍, ബൗളര്‍മാരെ നിയോഗിക്കുന്നതിന്‍ വിരാട് കോഹ്‌ലി മികച്ച ക്യാപ്‌റ്റനാണെന്നും അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും രോഹിത് ശര്‍മ സെഞ്ചുറി നേടിയിരുന്നു. ഇതേ തുടർന്നാണ് രോഹിത് ശര്‍മയെ സേവാഗുമായി താരതമ്യം ചെയ്‌ത് അക്‌തര്‍ രംഗത്തെത്തിയത്.
മുഹമ്മദ് ഷമിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ബൗളിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കുന്നതിനും ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിനും തന്നെ സമീപിക്കാറുണ്ട്, എന്നാല്‍ ഒരു പാകിസ്ഥാന്‍ താരവും സമാന രീതിയിലുള്ള ആവശ്യവുമായി തന്നെ സമീപിച്ചിട്ടില്ലെന്നും അക്‌തര്‍ പരിഭവം പറഞ്ഞു.

Intro:കൂടത്തായി സംഭവത്തിന് പിന്നിൽ വലിയ ശക്തികളുണ്ടെന്ന സംശയവുമായി നാട്ടുകാർ

Body:കൂടത്തായി കൊലപാതക പരമ്പരയ്ക്ക് പിന്നിൽ വമ്പൻ ശക്തികളുണ്ടെന്ന സംശയമാണ് നാട്ടുകാർ പ്രകടിപ്പിക്കുന്നത്. റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻമേൽ അന്വേഷണം നടക്കാതിരുന്നതാണ് നാട്ടുകാർക്ക് ബാഹ്യ ഇടപെടലുകളുടെ സംശയം വർധിക്കാൻ കാരണം. സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പോലീസ് അന്വേഷണം അട്ടിമറിച്ചത് ചെറിയ കാര്യമല്ലെന്നാണ് നാട്ടുകാരുടെ വാദം. ജോളിക്ക് ഒറ്റക്ക് ഇത്തരത്തിൽ കേസ് തേച്ച് മാച്ച് കളയാൻ സാധിക്കില്ലെന്നും പ്രദേശവാസികൾ പറയുന്നു.

byte- ജോയ് കോടഞ്ചേരി ( പ്രദേശവാസി)

Conclusion:കേസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന നിലപാടിലാണ് പ്രദേശവാസികൾ.

ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.