റാഞ്ചി: ദക്ഷിണാഫ്രിക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ പരിക്കേറ്റതിനെ തുടർന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ ടീമില്‍ നിന്ന് പുറത്ത്. ഋഷഭ് പന്താണ് പുതിയ വിക്കറ്റ് കീപ്പർ. ബിസിസിഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
-
Just in case anyone missed Superman🦸♂ Saha's catch yesterday.... here it is 🧤#INDvSA #OrangeArmy #RiseWithUs @Wriddhipopspic.twitter.com/EorMnX1aMw
— SunRisers Hyderabad (@SunRisers) October 13, 2019 " class="align-text-top noRightClick twitterSection" data="
">Just in case anyone missed Superman🦸♂ Saha's catch yesterday.... here it is 🧤#INDvSA #OrangeArmy #RiseWithUs @Wriddhipopspic.twitter.com/EorMnX1aMw
— SunRisers Hyderabad (@SunRisers) October 13, 2019Just in case anyone missed Superman🦸♂ Saha's catch yesterday.... here it is 🧤#INDvSA #OrangeArmy #RiseWithUs @Wriddhipopspic.twitter.com/EorMnX1aMw
— SunRisers Hyderabad (@SunRisers) October 13, 2019
സാഹ ചികിത്സയിലാണെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരുകയാണെന്നും ബിസിസഐ പ്രസ്താവനയില്‍ വ്യക്തമാക്കി. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയാണ് ഋഷഭ് പന്തിനെ പിന്തള്ളി സാഹ ടീമിലെത്തിയത്. എന്നാല്‍ വിമർശനങ്ങളെ എല്ലാം കാറ്റില്‍ പറത്തുന്ന പ്രകടനമാണ് സാഹ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഡി ബ്രൂയിനെ പുറത്താക്കാനെടുത്ത ക്യാച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
-
UPDATE - Wriddhiman Saha has been replaced by Rishabh Pant who has taken a blow right on the end of the gloves.#INDvSA
— BCCI (@BCCI) October 21, 2019 " class="align-text-top noRightClick twitterSection" data="
">UPDATE - Wriddhiman Saha has been replaced by Rishabh Pant who has taken a blow right on the end of the gloves.#INDvSA
— BCCI (@BCCI) October 21, 2019UPDATE - Wriddhiman Saha has been replaced by Rishabh Pant who has taken a blow right on the end of the gloves.#INDvSA
— BCCI (@BCCI) October 21, 2019
അതിനിടെ, ദക്ഷിണാഫ്രിക്കന്‍ ഓപ്പണർ ഡീന്‍ എല്‍ഗറും മൂന്നാം ദിനം പരിക്കേറ്റ് പുറത്തായിരുന്നു. മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഒമ്പതാമത്തെ ഓവറില്‍ ഉമേഷ് യാദവിന്‍റെ പന്തിലാണ് എല്‍ഗറിന് പരിക്കേറ്റത്. ഹെല്‍മറ്റില്‍ പന്തുകൊണ്ട എല്‍ഗർ ക്രീസില്‍ ഏറെ നേരം ഇരുന്ന ശേഷമാണ് പവലിയനിലേക്ക് മടങ്ങിയത്. പിന്നീട് എല്‍ഗറിന് പകരം ഡിബ്രുയിനാണ് ബാറ്റ് ചെയ്യാനെത്തിയത്. ദക്ഷിണാഫ്രിക്കൻ മുൻനിര ഇന്ത്യൻ ബൗളിങിന് മുന്നില്‍ തകർന്നപ്പോൾ എല്‍ഗർ മാത്രമാണ് പിടിച്ചുനിന്നത്.
-
UPDATE - Dean Elgar will not take any further part in this Test match.
— BCCI (@BCCI) October 21, 2019 " class="align-text-top noRightClick twitterSection" data="
Theunis de Bruyn will be his concussion substitute.#INDvSA pic.twitter.com/K9YrrtM2Wm
">UPDATE - Dean Elgar will not take any further part in this Test match.
— BCCI (@BCCI) October 21, 2019
Theunis de Bruyn will be his concussion substitute.#INDvSA pic.twitter.com/K9YrrtM2WmUPDATE - Dean Elgar will not take any further part in this Test match.
— BCCI (@BCCI) October 21, 2019
Theunis de Bruyn will be his concussion substitute.#INDvSA pic.twitter.com/K9YrrtM2Wm
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡായ 497 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ സന്ദർശകർ 162 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ഇതേ തുടർന്ന് ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഫോളോഓണിന് അയക്കുകയായിരുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റിന് 132 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 203 റൺസ് കൂടി വേണം.