സതാംപ്‌റ്റണ്‍: ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ മൂന്നാം ദിവസവും മഴ കാരണം കളി തടസപെട്ടു. മൂന്നാം ദിവസം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചിട്ടില്ല. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശകര്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 223 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറിയോടെ 60 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ മുഹമ്മദ് റിസ്‌വാന്‍റെ ബലത്തിലാണ് പാകിസ്ഥാന്‍ 200 കടന്നത്. റിസ്‌വാനെ കൂടാതെ ഓപ്പണ്‍ ആബിദ് അലി മാത്രമാണ് അര്‍ധസെഞ്ച്വറി സ്വന്താക്കിയത്.
റിസ്‌വാനെ കൂടാതെ ഒരു റണ്‍സെടുത്ത വാലറ്റക്കാരന്‍ നസീം ഷായാണ് ക്രീസില്‍. ഇംഗ്ലീഷ് പേസ് ആക്രമണത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ജയിംസ് ആന്‍റേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ സാം കുറാന്‍ ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 1-0ത്തിന്‍റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് സ്റ്റേഡിയത്തില്‍ ഓഗസ്റ്റ് 21 ആരംഭിക്കും. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയും പാക്കിസ്ഥാന്‍ കളിക്കുന്നുണ്ട്.