ETV Bharat / sports

അടച്ചിട്ട സ്റ്റേഡിയത്തിലെ ക്രിക്കറ്റ് വധുവില്ലാത്ത കല്യാണം പോലെ: ഷുഹൈബ് അക്‌തർ - സച്ചിന്‍ വാർത്ത

2003-ല്‍ നടന്ന ഏകദിന ലോകകപ്പില്‍ 98 റണ്‍സ് എടുത്ത് നില്‍ക്കെ സച്ചിനെ പുറത്താക്കിയതില്‍ ദു:ഖമുണ്ടെന്നും അക്തർ

shoaib akhtar news  sachin news  covid 19 news  ഷുഹൈബ് അക്‌തർ വാർത്ത  സച്ചിന്‍ വാർത്ത  കൊവിഡ് 19 വാർത്ത
അക്‌തർ
author img

By

Published : May 18, 2020, 8:14 PM IST

ലാഹോർ: അടച്ചിട്ട സ്റ്റേഡിയത്തിലെ ക്രിക്കറ്റ് മത്സരം വധുവില്ലാതെ കല്യാണം സംഘടിപ്പിക്കുന്നത് പോലെയാണെന്ന് മുന്‍ പാകിസ്ഥാന്‍ പേസർ ഷുഹൈബ് അക്‌തർ. ക്രിക്കറ്റ് ബോര്‍ഡുകളെ സംബന്ധിച്ചിടത്തോളം അത് ലാഭകരമായിരിക്കും. പക്ഷെ കളി മാര്‍ക്കറ്റ് ചെയ്യാന്‍ അതിലൂടെ സാധിക്കില്ല. കാണികളില്ലാതെ എങ്ങനെയാണ് ക്രിക്കറ്റ് മത്സരം നടത്തുകയെന്നും അദ്ദഹം ചോദിച്ചു. കാണികളാണ് താരങ്ങളെ സൃഷ്‌ടിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ കൊവിഡ് 19 പ്രതിസന്ധി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും അടച്ചിട്ട് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സംസാരിച്ചിരുന്നു. നിറഞ്ഞ ഗാലറിയില്‍ നിന്നും ലഭിക്കുന്ന ഊർജവും പിരിമുറുക്കവും അടച്ചിട്ട സ്റ്റേഡിയത്തില്‍ ലഭിക്കില്ലെന്നായിരുന്നു കോലി പറഞ്ഞത്. ഇത്തരത്തിലുള്ള മത്സരങ്ങളെ സഹതാരങ്ങൾ ഏത് രീതിയില്‍ കാണുമെന്ന് പ്രവചിക്കാനാകില്ലെന്നും ഇന്ത്യന്‍ നായകന്‍ അന്ന് വ്യക്തമാക്കിയിരുന്നു.

2003-ല്‍ നടന്ന ഏകദിന ലോകകപ്പില്‍ 98 റണ്‍സ് എടുത്ത് നില്‍ക്കെ സച്ചിനെ പുറത്താക്കിയതില്‍ ദു:ഖമുണ്ടെന്നും അക്തർ പറഞ്ഞു. പാക്കിസ്ഥാനെതിരായ മത്സരത്തിലായിരുന്നു സംഭവം. 98 റണ്‍സെടുത്തു നില്‍ക്കെ അക്തര്‍ എറിഞ്ഞ ബൗണ്‍സറിലാണ് സച്ചിന്‍ പുറത്തായത്. എന്നാല്‍ സച്ചിന്‍ സിക്സടിച്ച് സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിച്ചാണ് ആ ബൗണ്‍സർ എറിഞ്ഞത്. മത്സരത്തില്‍ സച്ചിന്‍ സെഞ്ചുറി അര്‍ഹിച്ചിരുന്നുവെന്നും അക്‌തർ പറഞ്ഞു. 75 പന്തില്‍ നാല് സിക്‌സും 12 ഫോറും

ഉൾപ്പെടുന്നതായിരുന്നു സച്ചിന്‍റെ ഇന്നിങ്‌സ്. അതേസമയം മത്സരത്തില്‍ അക്‌തർ 72 റണ്‍സ് വഴങ്ങി. സച്ചിന്‍റെ വിക്കറ്റ് മാത്രമാണ് റാവല്‍പിണ്ടി ഏക്‌സ്പ്രസിന് ലഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.