മെല്‍ബണ്‍: പരിക്ക് അവഗണിച്ചും 2019-ല്‍ ആഷസ് കളിച്ചെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ബൗളർ പീറ്റർ സിഡില്‍. വ്യാഴാഴ്‌ച്ചയാണ് താരം ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ആഷസിലെ ആദ്യ ടെസ്‌റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യം പന്തെറിഞ്ഞപ്പോൾ തന്നെ ഇടതുകൈയിലെ പെരുവിരലിന് പരിക്കേറ്റെന്ന് സിഡില്‍ പറഞ്ഞു. പ്രായക്കൂടുതല്‍ കാരണം കരിയർ അവസാനിക്കാറായതിനാല്‍ കഴിയുന്നത്ര കാലം ടീമിന്‍റെ ഭാഗമായി തുടരാന്‍ വേണ്ടി തുടർന്നും പന്തെറിഞ്ഞെന്നും താരം വെളിപ്പെടുത്തി.
-
The ever-resilient Peter Siddle reveals he played through virtually the whole 2019 Ashes with a broken thumb | @ARamseyCricket https://t.co/YdMr1P017Q pic.twitter.com/roC2urALZl
— cricket.com.au (@cricketcomau) January 16, 2020 " class="align-text-top noRightClick twitterSection" data="
">The ever-resilient Peter Siddle reveals he played through virtually the whole 2019 Ashes with a broken thumb | @ARamseyCricket https://t.co/YdMr1P017Q pic.twitter.com/roC2urALZl
— cricket.com.au (@cricketcomau) January 16, 2020The ever-resilient Peter Siddle reveals he played through virtually the whole 2019 Ashes with a broken thumb | @ARamseyCricket https://t.co/YdMr1P017Q pic.twitter.com/roC2urALZl
— cricket.com.au (@cricketcomau) January 16, 2020
34 കാരനായ സിഡിലിനെ ആഷസ് പരമ്പരക്കായി 2019-ലാണ് ഓസ്‌ട്രേലിയന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചത്. 2008-ൽ ഇന്ത്യയ്‌ക്കെതിരെ മൊഹാലിയിൽ അരങ്ങേറ്റം കുറിച്ച സിഡിൽ ഇതിഹാസതാരം സച്ചിൻ ടെന്‍ഡുല്‍ക്കറെ പുറത്താക്കിയാണ് ടെസ്‌റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 2010-11 വർഷം നടന്ന ആഷസില്‍ ഹാട്രിക്ക് നേടാനും ഈ ബൗളർക്കായി. ജന്മദിനത്തിലായിരുന്നു സിഡിലിന്‍റെ ഹാട്രിക്ക് നേട്ടമെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
22 ഏകദിന മത്സരങ്ങളും രണ്ട് ട്വന്‍റി-20 മത്സരങ്ങളും താരം ഓസ്‌ട്രേലിയക്കായി കളിച്ചു. കഴിഞ്ഞ ഡിസംബർ 29-നാണ് താരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 67 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നായി 221 വിക്കറ്റുകളാണ് താരം സ്വന്തം അക്കൗണ്ടില്‍ ചേർത്തത്. ഓസിസ് ചരിത്രത്തിലെ ഏറ്റവും വലിയ 13-ാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് സിഡില്‍. നിലവില്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബ്ലാഷ് ലീഗില്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സിനെ പ്രതിനിധീകരിച്ചാണ് താരം കളിക്കുന്നത്.