പെർത്ത്: ന്യൂസിലന്‍റിനെതിരെ പെർത്തില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനം ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. അവസാനം വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 348 റണ്‍സെന്ന നിലയിലാണ് ആതിഥേയർ. 23 റണ്‍സെടുത്ത നായകന്‍ ടിം പെയിനും എട്ട് റണ്‍സെടുത്ത കമ്മിന്‍സുമാണ് ക്രീസില്‍.
-
Bowled him!
— cricket.com.au (@cricketcomau) December 13, 2019 " class="align-text-top noRightClick twitterSection" data="
The end of a great innings from Marnus Labuschagne. #AUSvNZ live: https://t.co/0Uay6Vh9fg pic.twitter.com/GvdlPDXrMO
">Bowled him!
— cricket.com.au (@cricketcomau) December 13, 2019
The end of a great innings from Marnus Labuschagne. #AUSvNZ live: https://t.co/0Uay6Vh9fg pic.twitter.com/GvdlPDXrMOBowled him!
— cricket.com.au (@cricketcomau) December 13, 2019
The end of a great innings from Marnus Labuschagne. #AUSvNZ live: https://t.co/0Uay6Vh9fg pic.twitter.com/GvdlPDXrMO
നാല് വിക്കറ്റ് നഷ്‌ടത്തില്‍ 248 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം ദിനം കളി ആരംഭിച്ചത്. സോത്തിയുടെ പന്തില്‍ സാന്‍റെനര്‍ക്ക് ക്യാച്ച് വഴങ്ങി 56 റണ്‍സെടുത്ത ട്രാവിസ് ഹെഡ് പുറത്തായി. സെഞ്ച്വറി നേടിയ മര്‍നസ് ലാംബുഷെയിന്‍റെ വിക്കറ്റാണ് രണ്ടാം ദിനത്തില്‍ ആദ്യം ഓസീസിന് നഷ്‌ടമായത്. 240 പന്തില്‍ 143 റണ്‍സെടുത്ത ലാംബുഷെയിന്‍ വാഗ്നറുടെ പന്തില്‍ ബൗൾഡായി. 18 ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. കിവീസിനായി വാഗ്നർ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങിയപ്പോൾ സോത്തിയും ഗ്രാന്‍റ്ഹോമ്മിയും ഓരോ വിക്കറ്റ് വീതം നേടി.