ETV Bharat / sports

തനിക്ക് ക്രിക്കറ്റില്‍ കാര്യമായ ഭാവിയുണ്ടാകില്ലെന്ന് പലരും പറഞ്ഞിരുന്നു : ബുംറ

ഇന്‍സ്‌റ്റഗ്രാം ലൈവിലൂടെയാണ് താരം പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്. യുവരാജ്‌ സിങ്ങുമായാണ് താരം ലൈവില്‍ ചാറ്റ് ചെയ്‌തത്.

ജസ്‌പ്രീത് ബുംറ  Jasprit Bumrah  ഇന്ത്യന്‍ ക്രിക്കറ്റ് ടീം വാര്‍ത്തകള്‍  indian cricket team news
തനിക്ക് ക്രിക്കറ്റില്‍ കാര്യമായ ഭാവിയുണ്ടാകില്ലെന്ന് പലരും പറഞ്ഞിരുന്നു : ബുംറ
author img

By

Published : Apr 27, 2020, 3:02 PM IST

ന്യൂഡല്‍ഹി: കരിയറിന്‍റെ തുടക്കകാലത്ത് തന്‍റെ വ്യത്യസ്ഥമായ ബൗളിങ് ആക്ഷനില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ. തനിക്ക് കരിയറില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞിരുന്നതായും ബുംറ വെളിപ്പെടുത്തി. ഇന്‍സ്‌റ്റഗ്രാം ലൈവിലൂടെയാണ് താരം പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്. യുവരാജ്‌ സിങ്ങുമായാണ് താരം ലൈവില്‍ ചാറ്റ് ചെയ്‌തത്. വ്യത്യസ്തമായ ബൗളിങ് ആക്ഷനെക്കുറിച്ചുള്ള യുവരാജിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

"അധികകാലം എനിക്ക് ക്രിക്കറ്റ് കളിക്കാനാകില്ലെന്ന് പലരും പറഞ്ഞു. രഞ്ജി ട്രോഫിക്കപ്പുറം, ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാന്‍ എനിക്കാകില്ലെന്നും പറഞ്ഞു. എന്നാല്‍ കഠിനാധ്വാനം എന്നെ ഇവിടെയെത്തിച്ചു" - ബുംറ പറഞ്ഞു.

ബുംറ ലോകത്തെ ഒന്നാം നമ്പര്‍ താരമായെ ഏറെ നാള്‍ നിലനില്‍ക്കുമെന്നും, മൂന്ന് വര്‍ഷം മുമ്പേ ഞാന്‍ അത് പ്രവചിച്ചിരുന്നുവെന്നും യുവരാജ് സിങ്ങ് ചാറ്റിനിടെ പറഞ്ഞു. ബൗളര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതും, ടെസ്‌റ്റില്‍ ഏഴാമതുമാണ് ബുറയുടെ സ്ഥാനം. ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് പരമ്പരയിലാണ് ബുംറ അവസാനമായി കളിച്ചത്. ആറ് വിക്കറ്റ് വീഴ്‌ത്തി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും വലിയ ആയുധമാണ് ഈ പേസര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.