ലാഹോർ: ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും സർഫ്രാസ് അഹമ്മദിനെ പുറത്താക്കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ്. ടെസ്റ്റ് ട്വന്‍റി-20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുമാണ് സർഫ്രാസ് അഹമ്മദിനെ പുറത്താക്കിയത്. അടുത്ത മാസം നവംബർ മൂന്നിന് ഓസ്‌ട്രേലിയയുമായുള്ള ട്വന്‍റി-20 മത്സരം നടക്കാനിരിക്കേയാണ് സ്ഥാനചലനം. അസർ അലിക്ക് ടെസ്റ്റ് ടീമിന്‍റയും ബാബർ അസമിന് ട്വന്‍റി-20 ടീമിന്‍റെയും നായകസ്ഥാനം നല്‍കി.
നേരത്തെ ശ്രീലങ്കയ്ക്ക് എതിരായ ട്വന്‍റി-20 പരമ്പരയില്‍ പാക്കിസ്ഥാന്‍ പൂർണ പരാജയാമായിരുന്നു. ഇതേ തുടർന്ന് സർഫാസ് അഹമ്മദിന്‍റെ പ്രകടനത്തില്‍ മുഖ്യപരിശീലകനും സെലക്ടറുമായ മിസ്ബാഉൾ ഹക്ക് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അതേസമയം ക്യാപ്റ്റന്‍ എന്ന നിലയില്‍ പാക്ക് ക്രിക്കറ്റ് ടീമിനെ ഉയരത്തിലെത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി സർഫ്രാർസ് അഹമ്മദ് പ്രതികരിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ തന്‍റെ യാത്രയില്‍ കൂടെ നിന്ന സഹതാരങ്ങളോടും പരിശീലകനോടും സെലക്‌ടേഴ്സിനോടും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിചേർത്തു. 2017-ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെയാണ് സർഫാർസ് അഹമ്മദ് പാക്ക് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലും ക്യാപ്റ്റന്‍റെ ചുമതല വഹിക്കാന്‍ തുടങ്ങിയത്.
ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും സർഫ്രാസ് അഹമ്മദിനെ പിസിബി പുറത്താക്കി - സർഫ്രാസ് അഹമ്മദി വാർത്ത
ടെസ്റ്റ് ട്വന്‍റി-20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുമാണ് സർഫ്രാസ് അഹമ്മദിനെ പുറത്താക്കിയത്