ETV Bharat / sports

പാകിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസിന് കൊവിഡില്ലെന്ന് വെളിപ്പെടുത്തല്‍ - മുഹമ്മദ് ഹഫീസ് വാര്‍ത്ത

നേരത്തെ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഹഫീസ് ഉള്‍പ്പെടെ 10 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍

mohammad hafeez news  pcb news  മുഹമ്മദ് ഹഫീസ് വാര്‍ത്ത  പിസിബി വാര്‍ത്ത
മുഹമ്മദ് ഹഫീസ്
author img

By

Published : Jun 24, 2020, 4:30 PM IST

ലാഹോര്‍: കൊവിഡ് 19 ടെസ്റ്റില്‍ നെഗറ്റീവ് റിസല്‍ട്ട് ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഹഫീസ്. ഹഫീസ് ഉള്‍പ്പെടെ കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയതിന് പിന്നാലെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച ഹഫീസ് ഉള്‍പ്പെടെ 10 പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പിസിബി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

ഇതിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഹഫീസ് നടത്തിയ രണ്ടാമത്തെ ടെസ്റ്റിലാണ് കൊവിഡ് 19 നെഗറ്റീവാണെന്ന് കണ്ടെത്തിയത്. ഇക്കാര്യം താരം ട്വീറ്റ് ചെയ്തു. നേരത്തെ ഹഫീസിനെ കൂടാതെ പാകിസ്ഥാന്‍ താരങ്ങളായ ഫഖര്‍ സമന്‍, ഇമ്രാന്‍ ഖാന്‍, കാഷിഫ് ബട്ടി, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് റിസ്വാന്‍, വഹാബ് റിയാസ്, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. പാകിസ്ഥാന്റെ ഇംഗ്ലണ്ട പര്യടനത്തിന് മുന്നോടിയായാണ് പരിശോധന നടത്തിയത്.

10 താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് പര്യടനത്തിന് തയ്യാറെടുക്കുന്ന പാകിസ്ഥാന്‍ ടീമിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കൊവിഡ് 19 നെഗറ്റീവെന്ന് സ്ഥിരീകരിക്കുന്ന താരങ്ങളെ മാത്രമെ ഇംഗ്ലണ്ട പര്യടനത്തിനായി കൊണ്ടുപോകൂ. ചാര്‍ട്ടേഡ് ഫളൈറ്റില്‍ ഇംഗ്ലണ്ടില്‍ എത്തുന്ന സംഘം മാഞ്ചസ്റ്ററില്‍ 14 ദിവസം ക്വാറന്റയിനില്‍ കഴിയും. മൂന്ന് വീതം ടെസ്റ്റും ഏകദിനങ്ങളുമാകും പാക് ടീം ഇംഗ്ലണ്ട പര്യടനത്തിന്‍റെ ഭാഗമായി കളിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.