ETV Bharat / sports

സതാംപ്‌റ്റണ്‍ ടെസ്റ്റില്‍ പാകിസ്ഥാന് തിരിച്ചടി; ആദ്യ വിക്കറ്റ് നഷ്‌ടമായി - southamton test news

ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെ ഓവറില്‍ രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ ഷാന്‍ മസൂദിനെ പേസര്‍ ജയിംസ് ആന്‍റേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി

സതാംപ്‌റ്റണ്‍ ടെസ്റ്റ് വാര്‍ത്ത  ഷാന്‍ മസൂദ് വാര്‍ത്ത  southamton test news  shan masood news
സതാംപ്‌റ്റണ്‍ ടെസ്റ്റ്
author img

By

Published : Aug 13, 2020, 4:29 PM IST

സതാംപ്‌റ്റണ്‍: സതാംപ്‌റ്റണ്‍ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന് തിരിച്ചടി. രണ്ടാമത്തെ ഓവറില്‍ രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ ഷാന്‍ മസൂദിനെ പേസര്‍ ജയിംസ് ആന്‍റേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അവസാനം വിവരം ലഭിക്കുമ്പോള്‍ ആറ് റണ്‍സെടുത്ത ഓപ്പണര്‍ ആബിദ് അലിയും റണ്ണൊന്നും എടുക്കാതെ നായകന്‍ അസര്‍ അലിയുമാണ് ക്രീസില്‍.

കൊവിഡ് 19 മാനദണ്ഡങ്ങള്‍ തെറ്റിച്ചതിനെ തുടര്‍ന്ന് ഷദബ് ഖാന് പകരം ഫവാദ് അലാമുമായാണ് പാകിസ്ഥാന്‍ സതാംപ്‌റ്റണില്‍ ഇറങ്ങുന്നത്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും പാകിസ്ഥാനെതിരെ കളിക്കുന്നില്ല. നേരത്തെ ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.