കറാച്ചി: യുവതാരങ്ങളാല്‍ സമ്പന്നമായ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് 2020-ല്‍ നേട്ടങ്ങളുണ്ടാകുമെന്ന് പരിശീലകനും ചീഫ് സെലക്‌ടറുമായ മിസ്ബാ ഉൾ ഹഖ്. ബാറ്റ്സ്‌മാന്‍ ബാബർ അസമിനെയും പേസ് ബോളിങ്ങ് ദ്വയമായ നസീം ഷായെയും ഷഹീന്‍ അഫ്രീദിയെയും പരാമർശിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. മൂന്ന് പുതുമുഖ താരങ്ങളും പാകിസ്ഥാന്‍റെ ടെസ്‌റ്റ് ടീമിനെ സമ്പന്നമാക്കുന്നു. എല്ലാ ഫോർമാറ്റിലും ടീം മികച്ച പ്രകടമാണ് കാഴ്ച്ചവെക്കുന്നത്. കൂടാതെ പുതുമുഖങ്ങൾ ടീമിലെത്തുന്നു. ഇത് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്‍റെ മികച്ച ഭാവിയെയാണ് സൂചിപ്പിക്കുന്നത്.
ബാബർ അസം എല്ലാ ഫോർമാറ്റിലും മികച്ച പ്രകടമാണ് കാഴ്ച്ചവെക്കുന്നത്. ഐസിസി ട്വന്‍റി-20 റാങ്കിങ്ങില്‍ ബാബർ ഒന്നാമതാണ്. ഏകദിന റാങ്കില്‍ ആദ്യപത്തിലുണ്ട്. ടെസ്‌റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കും ശ്രീലങ്കക്കും എതിരെ മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീലങ്കക്ക് എതിരായ ടെസ്‌റ്റ് മത്സരത്തില്‍ രണ്ട് സെഞ്ച്വറി സ്വന്തമാക്കി. അതേസമയം നസീം ശ്രീലങ്കക്ക് എതിരാ ടെസ്‌റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
ചില മുതിർന്ന താരങ്ങൾക്ക് ദേശീയ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നും മിസ്ബാ പറഞ്ഞു. മുഹമ്മദ് ഷഫീക്കിനെയും ഷോയിബ് മാലിക്കിന്‍റെയും പേരെടുത്ത് പരാമർശിക്കാതെയാണ് മിസ്‌ബാ ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവരും കഴിഞ്ഞ ലോകകപ്പിലാണ് ആവസാനമായി പാകിസ്ഥാന് വേണ്ടി കളിച്ചത്. കഴിഞ്ഞ സെപ്‌റ്റംബറിലാണ് മിസ്ബാ ടീമിന്‍റെ ചീഫ് സെലക്‌ടറായും പരിശീലകനായും ചുമതലയേറ്റത്.