ETV Bharat / sports

ഇന്ത്യയുടെ എവേ ജേഴ്സി വിവാദത്തില്‍; പ്രതിഷേധവുമായി പ്രതിപക്ഷം - കോൺഗ്രസ്

ഇംഗ്ലണ്ടിനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ എവേ ജേഴ്സിയണിഞ്ഞാണ് ഇന്ത്യ കളിക്കുക. എവേ ജേഴ്സിക്ക് ഓറഞ്ച് നിറം തെരഞ്ഞെടുത്തതാണ് പ്രതിപക്ഷ പാർട്ടികളെ ചൊടുപ്പിച്ചിരിക്കുന്നത്

ഇന്ത്യയുടെ എവേ ജേഴ്സി വിവാദത്തില്‍; പ്രതിഷേധവുമായി പ്രതിപക്ഷം
author img

By

Published : Jun 27, 2019, 11:22 AM IST

ഇംഗ്ലണ്ടിനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ നീല ജേഴ്സിക്ക് പകരം എവേ ജേഴ്സിയാകും അണിയുക. എന്നാല്‍ എവേ ജേഴ്സി നിറത്തിനെ ചൊല്ലി വിവാദം ചൂട് പിടിച്ചിരിക്കുകയാണ്. ആതിഥേയരായ ഇംഗ്ലണ്ട് നീല നിറത്തിലുള്ള ജേഴ്സി അണിഞ്ഞാണ് കളത്തില്‍ ഇറങ്ങുക. ഇന്ത്യ ഏത് നിറം അണിയുമെന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെങ്കിലും ഓറഞ്ച് നിറമാണ് എവേ ജേഴ്സിക്ക് ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ഐസിസി വൃത്തങ്ങൾ നല്‍കുന്ന സൂചന.

ഇന്ത്യ ജേഴ്സി കാവിവത്കരണം ബിജെപി കോൺഗ്രസ് ലോകകപ്പ്
ഓറഞ്ചും നീലയും ചേർന്ന ജേഴ്സിയാണ് ഇന്ത്യ അണിയുക എന്നാണ് സൂചന

ലോകകപ്പിനുള്ള പത്ത് ടീമുകളില്‍ പലരുടെയും ജേഴ്സി നിറം ഒരേപോലെയായതിനാല്‍ ലോകകപ്പിന് എത്തുമ്പോൾ രണ്ടാമത് ഒരു ജേഴ്സി കൂടി കരുതണമെന്ന് ഐസിസി നിർദ്ദേശിച്ചിരുന്നു. ഇന്ത്യയുടെ എവേ ജേഴ്സിയുടെ നിറം ഓറഞ്ചാണെന്ന സൂചന ലഭിച്ചതോടെ വിവാദം ഉടലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഐസിസി പ്രതികരണവുമായി എത്തി. ജേഴ്സിയുടെ നിറം തീരുമാനിച്ചത് ബിസിസിഐയാണെന്ന് ഐസിസി വ്യക്തമാക്കി. ഇംഗ്ലണ്ടിന്‍റെ ജേഴ്സി നിറം നീലയായതിനാല്‍ അതില്‍ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കണം ഇന്ത്യയുടെ ജേഴ്സി എന്നാണ് നിർദ്ദേശിച്ചത്. നിറവും നിറങ്ങളുടെ കോമ്പിനേഷനുമെല്ലാം തെരഞ്ഞെടുത്തത് ബിസിസിഐ തന്നെയാണ്.

അതിനിടെ ഇന്ത്യൻ ബൗളിങ് പരിശീലകൻ ഭരത് അരുണും വിവാദത്തില്‍ പ്രതികരണവുമായി എത്തി. ഏത് നിറത്തിലെ ജേഴ്സിയാണ് എന്ന തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് ഭരത് അരുൺ പ്രതികരിച്ചത്. മത്സരത്തില്‍ മാത്രമാണ് തങ്ങളുടെ ശ്രദ്ധ. നീലയാണ് നമ്മുടെ നിറം. നീലയ്ക്ക് തന്നെയായിരിക്കും പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യൻ ടീം ഓറഞ്ച് ജേഴ്സി അണിയുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാം കാവിവത്കരിക്കുകയാണെന്ന് സമാജ്‌വാദി എം എല്‍ എ അബു അസ്മി ആരോപിച്ചു. മോദി സർക്കാരിന്‍റെ കാവി രാഷ്ട്രീയമാണിതെന്ന് കോൺഗ്രസും വിമർശിച്ചു. ജേഴ്സിയുടെ നിറം കാവിയായാല്‍ എന്താണ് കുഴപ്പമെന്നും എന്തിനാണ് ആ നിറത്തെ ഭയക്കുന്നതെന്നും ബിജെപി തിരിച്ചടിച്ചു. പ്രതിപക്ഷത്തിന്‍റെ നിലപാട് ബാലിശമാണെന്നായിരുന്നു ശിവസേനയുടെ പ്രതികരണം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.