ETV Bharat / sports

അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പര: ഇംഗ്ലീഷ് ടീം നാളെ ഇറങ്ങും

വെസ്റ്റ് ഇന്‍ഡീസിനും പാകിസ്ഥാനും എതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇടയില്‍ ലഭിക്കുന്ന ദിവസങ്ങളിലാണ് ഏകദിന പരമ്പര നടക്കുന്നത്. അതിനാല്‍ തന്നെ മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാകും ഓയിന്‍ മോര്‍ഗനും കൂട്ടരും അയര്‍ലന്‍ഡിനെതിരെ കളിക്കാന്‍ ഇറങ്ങുക

ODI series news  rose bowl stadium news  ഏകദിന പരമ്പര വാര്‍ത്ത  റോസ് ബൗള്‍ സ്റ്റേഡിയം വാര്‍ത്ത
ക്രിക്കറ്റ്
author img

By

Published : Jul 29, 2020, 5:35 PM IST

ഹൈദരാബാദ്: അയര്‍ലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്‍റെ ഏകദിന പരമ്പരക്ക് നാളെ സതാംപ്‌റ്റണിലെ റോസ്‌ബൗള്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയ ശേഷമാണ് ഇംഗ്ലഷ്‌ ടീം ദുര്‍ബലരായ അയര്‍ലന്‍ഡിനെ നേരിടാന്‍ എത്തുന്നത്. വെസ്റ്റ് ഇന്‍ഡീസിനും പാകിസ്ഥാനും എതിരായ ടെസ്റ്റ് പരമ്പരകള്‍ക്കിടയില്‍ ലഭിക്കുന്ന ദിവസങ്ങളിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക.

അതിനാല്‍ തന്നെ മുന്‍നിര താരങ്ങള്‍ക്ക് അവധി നല്‍കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാകും ആതിഥേയരുടെ ശ്രമം. കൊവിഡ് 19ന് ശേഷം അയര്‍ലന്‍ഡ് ടീം കളിക്കുന്ന ആദ്യ മത്സരമാണിത്. ഇംഗ്ലണ്ടിനെതിരെ ജയം മാത്രം മുന്നില്‍ കണ്ടാകും ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും കൂട്ടരും റോസ്‌ ബൗള്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുക. ഏകദിന ക്രിക്കറ്റില്‍ ലോകകപ്പ് സ്വന്തമാക്കിയ കരുത്തരായ ഇംഗ്ലണ്ടിനെയാണ് നേരിടാന്‍ പോകുന്നതെന്ന് ബാല്‍ബിര്‍ണി പറഞ്ഞു. പതിവായി കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്ന നിരവധി താരങ്ങള്‍ ഐറിഷ്‌ ടീമിലുണ്ട്. അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരെ മുന്‍കൈ നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാല്‍ബിര്‍ണി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലീഷ് ടീമിനെ നയിക്കുന്ന ഓയിന്‍ മോര്‍ഗന്‍ മുമ്പ് 2006 മുതല്‍ 2009 വരെ അയര്‍ലന്‍ഡിന് വേണ്ടി കളിച്ചിട്ടുണ്ട്. അതിനാല്‍ മോര്‍ഗന്‍റെ തന്ത്രങ്ങള്‍ മുന്‍കൂട്ടി കണ്ട് മത്സരത്തില്‍ മുന്‍കൈ നേടാനാകുമെന്ന പ്രതീക്ഷയിലാണ് സന്ദര്‍ശകര്‍. കൊവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മത്സരത്തിന് മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനം നടത്താനും സന്നാഹ മത്സരം കളിക്കാനും ഐറിഷ് ടീമിന് അവസരം ലഭിച്ചു. ഇതിന് മുമ്പ് കഴിഞ്ഞ മാര്‍ച്ചില്‍ അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലാണ് ഐറിഷ് ടീം മാറ്റുരച്ചത്. അന്ന് അഫ്‌ഗാനിസ്ഥാന്‍ 3-0ത്തിന് പരമ്പര സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.