ETV Bharat / sports

ബാറ്റ്സ്മാന്‍മാര്‍ നിറഞ്ഞാടി; അടിക്ക് തിരിച്ചടി നല്‍കി ഇന്ത്യക്ക് ജയം - ബിസിസിഐ

ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഉയര്‍ത്തിയ 205 റണ്‍സിന്‍റെ വിജയ ലക്ഷ്യം. നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ആറ് പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നു. ഇരു ടീമുകളില്‍ നിന്നുമായി അഞ്ച് പേരാണ് അര്‍ധസെഞ്ച്വറി നേടിയത്.

India vs New Zealand  Ravindra Jadeja  Conil Munro  Martin Guptill  India won  ന്യൂസിലാന്‍റ് പരമ്പര  ഇന്ത്യയ്‌ക്ക് ജയം  ബിസിസിഐ  ഇന്ത്യന്‍ ക്രിക്കറ്റ്
ബാറ്റ്സ്മാന്‍മാര്‍ നിറഞ്ഞാടി; അടിക്ക് തിരിച്ചടി നല്‍കി ഇന്ത്യയ്‌ക്ക് ജയം
author img

By

Published : Jan 24, 2020, 5:12 PM IST

വെല്ലിങ്ടണ്‍: ദീര്‍ഘമായ ന്യൂസിലന്‍ഡ് പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇരുപക്ഷത്തും ബാറ്റ്‌സ്‌മാന്‍മാര്‍ നിറഞ്ഞാടിയ ആദ്യ ട്വന്‍റി 20യില്‍ ആറ് വിക്കറ്റിന്‍റെ അനായാസ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ടോസ്‌ നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കിവീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 204 റണ്‍സ് നേടി. 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കോലിപ്പട ആറ് പന്തുകള്‍ ബാക്കി നില്‍ക്കേ നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി വിജയതീരമണിഞ്ഞു. കോലിയുടെ വിശ്വസ്തന്‍ കെഎല്‍ രാഹുലിന്‍റെയും (27 പന്തിൽ 56), ശ്രേയസ് അയ്യറിന്‍റെയും (29 പന്തിൽ പുറത്താകാതെ 58) മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്‍റി 20 പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ഇന്ത്യന്‍ പേസ് നിരയുടെ കരുത്ത് ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള പ്രകടനമാണ് കീവിസ് ബാറ്റ്‌സ്‌മാന്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്‌ടിലും, കോളിന്‍ മണ്‍റോയും തുടക്കം മുതല്‍ ആഞ്ഞടിച്ചു. ആദ്യ ആറ് ഓവര്‍ ഷാർദുൽ താക്കൂറും, മുഹമ്മദ് ഷമിയും ചേര്‍ന്നെറിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡ് സ്കോര്‍ ബോര്‍ഡ് അനായാസം മുന്നോട്ട് നീങ്ങി. ഇരു പേസര്‍മാരും കണക്കിന് തല്ലുവാങ്ങിയപ്പോള്‍ ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ കിവീസ് 68 റണ്‍സ് അടിച്ചെടുത്തു. എട്ടാം ഓവറില്‍ ശിവം ദുബെയാണ് ഇന്ത്യയ്‌ക്ക് ആദ്യ ആശ്വാസം സമ്മാനിച്ചത്. 19 പന്തില്‍ 30 റണ്‍സുമായി നിന്ന മാര്‍ട്ടിന്‍ ഗപ്‌റ്റിലിനെ ദുബെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. എന്നാല്‍ മികച്ച തുടക്കം ലഭിച്ച കിവീസിനെ പിടിച്ചുനിര്‍ത്താന്‍ ആ വിക്കറ്റ് മതിയായില്ല. കോളിൻ മൺറോ (42 പന്തിൽ 59) , ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (26 പന്തില്‍ 51) , റോസ് ടെയ്‌ലർ (27 പന്തില്‍ 54) എന്നിവർ ശരവേഗത്തില്‍ അർധസെഞ്ച്വറി നേടിയപ്പോള്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ അനായാസം 200 കടന്നു.

ഇന്ത്യൻ നിരയിൽ ഷാർദുൽ താക്കൂറും (3 ഓവറില്‍ 44) മുഹമ്മദ് ഷമിയും (4 ഓവറില്‍ 53) കണക്കിന് തല്ലുവാങ്ങിയപ്പോള്‍ ബുംറ വേറിട്ടുനിന്നും നാല് ഓവറില്‍ 31 റണ്‍സ് മാത്രമാണ് ഇന്ത്യുടെ സ്‌റ്റാര്‍ പേസര്‍ വഴങ്ങിയത്. നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹലും, മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി ശിവം ദുബെയും ഭേദപ്പെട്ട പ്രകടം കാഴ്‌ച വച്ചു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ പട ന്യൂസിലന്‍ഡിന് അതേ നാണയത്തില്‍ മറുപടി നല്‍കി. രണ്ടാം ഓവറില്‍ രോഹിത് ശര്‍മയെ പുറത്താക്കിയപ്പോള്‍ മാത്രമാണ് കിവിസ് ആശ്വസിച്ചത്. ആറ് പന്തില്‍ എഴ് റണ്‍സ് മാത്രമാണ് വൈസ് ക്യാപ്‌റ്റന് നേടാനായത്. പിന്നാലെ ക്രിസീല്‍ നിലയുറപ്പിച്ച കെഎല്‍ രാഹുല്‍, വിരാട് കോലി സഖ്യം ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം നല്‍കി. രണ്ടാം വിക്കറ്റിൽ രാഹുൽ – കോലി സഖ്യം പടുത്തുയർത്തിയ 99 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ലായത്. 27 പന്തിൽ 56 റണ്‍സെടുത്ത രാഹുലും, 32 പന്തിൽ 45 റൺസെടുത്ത് കോലിയും ഇന്ത്യന്‍ ഇന്നിങ്സിന് അടിത്തറ പാകി. പത്താം ഓവറില്‍ രാഹുല്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 115 റണ്‍സ് ചേര്‍ക്കപ്പെട്ടിരുന്നു. പിന്നാലെയെത്തിയ ശ്രേയസ് അയ്യര്‍ 29 പന്തില്‍ 58 റണ്‍സുമായി തകര്‍ത്തടിച്ചപ്പോള്‍ അധികം വിയര്‍ക്കാതെ ഇന്ത്യ വിജയലക്ഷ്യം പിന്നിട്ടു. ശ്രേയസ് അയ്യരാണ് കളിയിലെ താരം. അഞ്ച് ടി-20 കളാണ് ന്യൂസിലന്‍ഡ് പരമ്പരയിലുള്ളത്. പരമ്പരിലെ രണ്ടാ ട്വന്‍റി 20 ഞായറാഴ്‌ച ഇതേ സ്‌റ്റേഡിയത്തില്‍ നടക്കും.

Intro:Body:

Auckland: Riding on a blitzkrieg start from opening duo Colin Munro and Martin Guptill New Zealand set a massive 210 runs target for India in the first Twenty 20 International (T20I) of five-match series here at Eden Park on Friday

While Munro played a blitzkrieg 59 runs knock off 42 balls Guptill scored 30 off 19 balls. Guptill's dismissal by Shivam Dube broke the partnership.

However, India managed to keep New Zealand in check for a while as Shardul Thakur and Ravindra Jadeja fetched them wickets in the 12th and 13th over respectively. 

Thakur dismissed Munro while left-arm spinner Ravindra Jadeja bamboozled Colin de Grandhomme for a two-ball duck.

But New Zealand's two of the most experienced batsmen captain Kane Williamson and Ross Taylor shared a crucial 61-run fifth-wicket partnership to bring their innings back on track. 

Williamson smashed 51 off 26. His innings was studded with four sixes and four boundaries. 

Earlier, Team India captain Virat Kohli has won the toss and opted to field first. 

Five players who played India's last T20I series against Sri Lanka are missing the game. These five players are Kuldeep Yadav, Navdeep Saini, Rishabh Pant, Washington Sundar and Sanju Samson.

Meanwhile, Hamish Bennett has made his T20I debut for New Zealand. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.