ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് പര്യടനത്തിന് എത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ഹോട്ടലിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ആരോഗ്യവകുപ്പ് അധികൃതര്‍. നിലവില്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ ഹോട്ടലില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ് ടീം അംഗങ്ങള്‍. നേരത്തെ പാക് ടീം അംഗങ്ങള്‍ ക്വാറന്‍റൈന്‍ ലംഘിച്ചതായി ക്രിക്കറ്റ് ന്യൂസിലന്‍ഡ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
ടീം അംഗങ്ങളില്‍ എട്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവര്‍ അടുത്ത് ഇടപഴകിയാല്‍ രോഗം വ്യാപിക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രാലയത്തിന്‍റെ നടപടി.
ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മൂന്ന് ടി20യും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും. ഹാമില്‍ടണില്‍ ഡിസംബര്‍ 20ന് ആരംഭിക്കുന്ന ടി20 പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ടെസ്റ്റ് പരമ്പര ഡിസംബര്‍ 26ന് ആരംഭിക്കും. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.