ന്യൂഡല്‍ഹി: കൊവിഡ് 19 കാലത്ത് ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പുതിയ പരിശീലകരെ വാർത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍ മേധാവി സാബാ കരീമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്കാദമി ഡയറക്‌ടറും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡിന്‍റെ ഓഫീസില്‍ നിന്നാണ് ഈ ആശയം മുളപൊട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകരായ രവി ശാസ്‌ത്രി, ഭാരത് അരുണ്‍, വിക്രം റാത്തോർ, ആർ ശ്രീധർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് പരിശീലകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഭരണ രംഗത്ത് ഉള്ളവർക്കും പരിശീലനം നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണ്. നേരത്തെ എന്‍സിഎ നവീകരിക്കുന്നതിന് നിലവിലെ ടീം തന്നെ മതിയെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. അതേസമയം സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ രാജ്യത്ത് പരിശീലകർക്കുള്ള ഓണ്‍ലൈന്‍ കോച്ചിങ് ആരംഭിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ കാലത്ത് മുഖം മിനുക്കാന്‍ ഒരുങ്ങി എന്‍സിഎ - ravi sasthri news
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകരായ രവി ശാസ്‌ത്രി, ഭാരത് അരുണ്‍, വിക്രം റാത്തോർ, ആർ ശ്രീധർ എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്