റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് അനായാസ ജയം. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 44 റണ്‍സിനും ആതിഥേയർ ജയിച്ചു. പാകിസ്ഥാന്‍ ഉയർത്തിയ 212 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടർന്ന് രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യാന്‍ ആരംഭിച്ച സന്ദർശകർ 168 റണ്‍സെടുത്ത കൂടാരം കയറി.
-
Pakistan win by an innings and 44 runs!
— ICC (@ICC) February 10, 2020 " class="align-text-top noRightClick twitterSection" data="
It was only a matter of time on the fourth morning after Naseem Shah's hat-trick set it up the previous day!#PAKvBAN SCORECARD: https://t.co/RUiGxTE1nB pic.twitter.com/PaGu3CfBy7
">Pakistan win by an innings and 44 runs!
— ICC (@ICC) February 10, 2020
It was only a matter of time on the fourth morning after Naseem Shah's hat-trick set it up the previous day!#PAKvBAN SCORECARD: https://t.co/RUiGxTE1nB pic.twitter.com/PaGu3CfBy7Pakistan win by an innings and 44 runs!
— ICC (@ICC) February 10, 2020
It was only a matter of time on the fourth morning after Naseem Shah's hat-trick set it up the previous day!#PAKvBAN SCORECARD: https://t.co/RUiGxTE1nB pic.twitter.com/PaGu3CfBy7
ഹാട്രിക്ക് എടുത്ത പേസർ നസീം ഷായുടെയും യാസിർ ഷായുടെയും മികവിലായിരുന്നു പാകിസ്ഥാന്‍റെ ജയം. ഇരുവരും രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് വീതം വീഴ്‌ത്തി. ഷഹീന്‍ അഫ്രീദി, മുഹമ്മദ് അബ്ബാസ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ഹാട്രിക്ക് എടുത്ത നസീം ഷായാണ് കളിയിലെ താരം. രണ്ട് ഇന്നിങ്സിലുമായി നസീം 87 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. അതേസമയം ഫിറ്റ്നസ് പ്രിശ്‌നങ്ങളെ തുടർന്ന് താരം നാലാം ദിവസം പന്തെറിഞ്ഞിരുന്നില്ല.
-
What a special display this was from young Naseem Shah in the first #PAKvBAN Test yesterday!
— ICC (@ICC) February 10, 2020 " class="align-text-top noRightClick twitterSection" data="
Sadly, he won't bowl today due to fitness concerns.pic.twitter.com/uOtSeQUlgR
">What a special display this was from young Naseem Shah in the first #PAKvBAN Test yesterday!
— ICC (@ICC) February 10, 2020
Sadly, he won't bowl today due to fitness concerns.pic.twitter.com/uOtSeQUlgRWhat a special display this was from young Naseem Shah in the first #PAKvBAN Test yesterday!
— ICC (@ICC) February 10, 2020
Sadly, he won't bowl today due to fitness concerns.pic.twitter.com/uOtSeQUlgR
നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 233 റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 445 റണ്‍സെടുത്തു. 143 റണ്‍സോടെ സെഞ്ച്വറി എടുത്ത ബാബർ അസമാണ് പാകിസ്ഥാന്‍റെ ടോപ്പ് സ്‌കോറർ. 100 റണ്‍സോടെ സെഞ്ച്വറി എടുത്ത ഓപ്പണർ ഷാന്‍ മസൂദ് മികച്ച പിന്തുണ നല്‍കി.
ജയത്തോടെ രണ്ട് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പരയില്‍ പാകിസ്ഥാന്‍ 1-0ത്തിന്‍റെ ലീഡ് സ്വന്തമാക്കി. ഏപ്രില്‍ അഞ്ചിന് കറാച്ചിയിലാണ് അടുത്ത ടെസ്‌റ്റ് മത്സരം.