ETV Bharat / sports

മുഷ്‌താഖ് അലി ടി20; ക്വാര്‍ട്ടര്‍ ലൈനപ്പായി

author img

By

Published : Jan 22, 2021, 10:36 PM IST

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ഈ മാസം 26ന് ആരംഭിക്കും. ദിവസേന രണ്ട് വീതം മത്സരങ്ങളാണുണ്ടാവുക

മുഷ്‌താഖ് അലി ടി20 വാര്‍ത്ത  മുഷ്‌താഖ് അലി ട്രോഫി വാര്‍ത്ത  mushtaq ali t20 news  mushtaq ali trophy news
ബിസിസിഐ

ന്യൂഡല്‍ഹി: മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിനുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ഈ മാസം 26, 72 തീയ്യതികളിലായാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. 26ന് ഉച്ചക്ക് 12ന് ആരംഭിക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കര്‍ണാടകയും പഞ്ചാബും നേര്‍ക്കുനേര്‍ വരും.

തമിഴ്‌നാടും ഹിമാചല്‍പ്രദേശും തമ്മിലാണ് അടുത്ത മത്സരം. 26ന് രാത്രി 7നാണ് മത്സരം ആരംഭിക്കുക. 27ന് ഉച്ചക്ക് 12ന് നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദും ബറോഡയും നേര്‍ക്കുനേര്‍ വരും. രാത്രി ഏഴിന് ആരംഭിക്കുന്ന അടുത്ത മത്സരത്തില്‍ ബീഹാറും രാജസ്ഥാനും തമ്മിലാണ് പോരാട്ടം. സെമി ഫൈനല്‍ പോരാട്ടം ഈ മാസം 29നും ഫൈനല്‍ പോരാട്ടം 31നും നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.