ETV Bharat / sports

വൈറസ് ബാധിതരെ സഹായിക്കാന്‍ ബാറ്റ് ലേലത്തില്‍ വെച്ച് മുഷ്‌ഫിക്കുർ റഹീം - മുഷ്‌ഫിക്കുർ റഹീം വാർത്ത

2013-ല്‍ ശ്രീലങ്കക്ക് എതിരായ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ ബാറ്റാണ് രാജ്യത്തെ കൊവിഡ് ബാധിതർക്കുള്ള ധനസമാഹരണാർഥം ബംഗ്ലാദേശിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ മുഷ്‌ഫിക്കുർ റഹീം ലേലത്തില്‍ വെച്ചത്

Mushfiqur Rahim news  covid news  മുഷ്‌ഫിക്കുർ റഹീം വാർത്ത  കൊവിഡ് വാർത്ത
മുഷ്‌ഫിക്കുർ റഹീം
author img

By

Published : Apr 20, 2020, 8:03 PM IST

ധാക്ക: കൊവിഡ് 19 ബാധിതർക്കായി ഏറെ പ്രിയപ്പെട്ട ബാറ്റ് ലേലത്തില്‍വെച്ച് ബംഗ്ലാദേശിന്‍റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ മുഷ്‌ഫിക്കുർ റഹീം. രാജ്യത്ത് കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് മുഷ്‌ഫിക്കുർ മുന്നോട്ട് വന്നത്. 2013-ല്‍ ശ്രീലങ്കക്ക് എതിരായ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ ബാറ്റാണ് ധനസമാഹരണാർത്ഥം ലേലത്തില്‍ വെച്ചിരിക്കുന്നതെന്ന് മുഷ്‌ഫിക്കുർ ട്വീറ്റിലൂടെ വ്യക്തമാക്കി.

ഇതിലൂടെ കൊവിഡ് പ്രതിരോധത്തിനായി കഴിയാവുന്നത്ര പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ബാറ്റ് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത് ഈ ബാറ്റ് ഉപയോഗിച്ചാണ്. നിരവധി ഒർമകളാണ് ഈ ബാറ്റുമായി ബന്ധപ്പെട്ടുള്ളത്. പക്ഷേ രാജ്യത്തെ കൊവിഡ് ബാധിതരായ ജനങ്ങൾക്കായി ഇത് ഞാന്‍ ലേലത്തില്‍ വെക്കുന്നു. അവരെ സഹായിക്കാനായി നിങ്ങൾ മുന്നോട്ട് വരണം. കൂടുതല്‍ വിവരങ്ങൾക്കായി പേജ് പിന്തുടരണമെന്നും മുഷ്‌ഫിക്കുർ ട്വീറ്റില്‍ കുറിച്ചു.

  • This bat is very precious to me as I got my maiden double hundred in Test.Lots of memory is attached with it but decided to auction it for the welfare for my country men who are COVID-19 victims.Please come forward and let me help them. Stay tuned for further information-MR15 pic.twitter.com/b5RkHF6qlU

    — Mushfiqur Rahim (@mushfiqur15) April 19, 2020
" class="align-text-top noRightClick twitterSection" data=" ">

ബംഗ്ലാദേശില്‍ ഇതിനകം 2000-ത്തില്‍ അധികം പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. നിരവധി പേർക്ക് ജീവന്‍ നഷ്‌ടമാവുകയും ചെയ്‌തു. ഇതിനകം ആഗോള തലത്തില്‍ നിരവധി ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ കൊവിഡ് ബാധിതരെ സഹായിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി രംഗത്ത് വന്നിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.