ഹൈദരാബാദ്: കൊവിഡ് ആശങ്കയില്‍ ചെന്നൈ സൂപ്പർ കിങ്സ് പരിശീലന ക്യാമ്പ് നിർത്തിവെച്ചതോടെ നായകന്‍ എംഎസ് ധോണി നാട്ടിലേക്ക് മടങ്ങി. ചന്നൈ സൂപ്പർ കിങ്സ് ഒഫീഷ്യല്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ധോണി ആരാധകർക്ക് ഓട്ടോഗ്രാഫ് നല്‍കുന്ന വീഡിയോടൊപ്പം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
-
"It has become your home sir!" Keep whistling, as #Thala Dhoni bids a short adieu to #AnbuDen. 🦁💛 pic.twitter.com/XUx3Lw4cpH
— Chennai Super Kings (@ChennaiIPL) March 14, 2020 " class="align-text-top noRightClick twitterSection" data="
">"It has become your home sir!" Keep whistling, as #Thala Dhoni bids a short adieu to #AnbuDen. 🦁💛 pic.twitter.com/XUx3Lw4cpH
— Chennai Super Kings (@ChennaiIPL) March 14, 2020"It has become your home sir!" Keep whistling, as #Thala Dhoni bids a short adieu to #AnbuDen. 🦁💛 pic.twitter.com/XUx3Lw4cpH
— Chennai Super Kings (@ChennaiIPL) March 14, 2020
നേരത്തെ കൊവിഡ് 19 ഭീതിയെ തുടർന്ന് ഐപിഎല്‍ മത്സരങ്ങൾ ഏപ്രില്‍ 15-ലേക്ക് മാറ്റിവെച്ചിരുന്നു. ഐപിഎല്‍ ഭരണസമിതിയും ഫ്രാഞ്ചൈസികളും ചേർന്നാണ് തീയതി മാറ്റാന്‍ തീരുമാനിച്ചത്. ഇതേ തുടർന്ന് പരിശീലന പരിപാടികൾ മാറ്റിവെച്ചതായി ചെന്നൈയ് സൂപ്പർ കിങ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് ഭീതിയെ തുടർന്ന് വിസ റദ്ദാക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ വിദേശ താരങ്ങൾ ഐപിഎല്ലില്‍ കളിക്കുന്നകാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഐപിഎല്‍ മത്സരങ്ങൾ മാറ്റിവെച്ചത്. 13-ാം സീസണ്‍ മാർച്ച് 29-ന് ആരംഭിക്കാനാണ് ബിസിസിഐ പദ്ധതിയിട്ടിരുന്നത.്
അതസമയം കൊവിഡ് ഭീഷണിയെ തുടർന്ന് ഐപിഎല്‍ മത്സരങ്ങൾ മാറ്റിവെച്ചാല്‍ അത് ധോണിയുടെ ക്രിക്കറ്റ് ഭാവിയെ പ്രതികൂലമായി ബാധിക്കും. ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനം ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനത്തിന് നിർണായകമാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകന്‍ രവിശാസ്‌ത്രിയും വ്യക്തമാക്കിയിരുന്നു. 2019-ലെ ഏകദിന ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങൾക്ക് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.
അതേസമയം കൊവിഡ് ഭീതിയെ തുടർന്ന് എല്ലാ കായിക മത്സരങ്ങളും മാറ്റിവെക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം നേരത്തെ ആവശ്യപെട്ടിരുന്നു. ഒഴിവാക്കാനാകാത്ത അവസരങ്ങളില്‍ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് അധികൃതർ നിർദ്ദേശിച്ചത്.