ETV Bharat / sports

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍ - മുഹമ്മദ് ഷമി

ഹസിനെ അറസ്റ്റ് ചെയ്തത് ഷമിയുടെ വീടാക്രമിച്ചുവെന്ന കേസില്‍

മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍
author img

By

Published : Apr 29, 2019, 5:37 PM IST

ലക്ക്നൗ: ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ അറസ്റ്റില്‍. ഷമിയുടെ വീടാക്രമിച്ചുവെന്ന കേസിലാണ് ഹസിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.

കഴിഞ്ഞ ദിവസം രാത്രി കുഞ്ഞുമായി ഷമിയുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കി. ഷമിയുടെ മാതാപിതാക്കൾ മാത്രമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഹസിൻ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു എന്നാണ് ഇവർ നല്‍കിയ പരാതി. തുടർന്നത് സെക്ഷൻ 151 പ്രകാരം ഹസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ഷമിയുടെ പ്രശസ്തി പരിഗണിച്ചാണ് തന്നെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഹസിൻ ആരോപിച്ചു. തന്‍റെ ഭർത്താവിന്‍റെ വീട്ടില്‍ പോകുക മാത്രമാണ് ചെയ്തതെന്നും ഷമിയുടെ മാതാപിതാക്കൾ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്നും ഹസിൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഗാർഹിക പീഡനവും പരസ്ത്രീ ബന്ധവും ചൂണ്ടിക്കാട്ടി ഹസിൻ ഷമിക്കെതിരെ കേസ് കൊടുത്തിരുന്നു. ഇതേ തുടർന്ന് ബിസിസിഐ ഷമിയുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ചിരുന്നു.

Intro:Body:

https://www.ndtv.com/india-news/mohammed-shamis-wife-arrested-after-high-drama-at-in-laws-released-later-2030202?pfrom=home-topstories

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.