ഔറംഗാബാദ്: 100 കോടിയുടെ മാനനഷ്‌ട കേസ് കൊടുക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസറുദ്ദീന്‍. വിദേശ യാത്രകള്‍ക്കായി ട്രാവല്‍ ഏജന്‍റിനെ പറ്റിച്ചെന്ന പരാതിയെ തുടർന്നാണ് അസറുദ്ദീന്‍റെ നീക്കം. തനിക്ക് എതിരെയുള്ള പരാതി വ്യാജമാണെന്ന് നേരത്തെ അസറുദ്ദീന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് മാനനഷ്‌ട കേസ് കൊടുക്കാന്‍ നീക്കം നടക്കുന്നത്.
![Azharuddin News Shahab News Defamation case News മാനനഷ്‌ടകേസ് വാർത്ത അസറുദ്ദീന്‍ വാർത്ത ഷഹാബ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/gfx_2301newsroom_1579763678_440.jpg)
ജെറ്റ് എയർവേയ്‌സിന്‍റെ മുൻ എക്‌സിക്യൂട്ടീവും ഡാനിഷ് ടൂർസ് & ട്രാവൽ ഉടമയുമായ ഷഹാബ്. വൈ. മുഹമ്മദ് നല്‍കിയ പരാതിയിലാണ് പൊലീസ് അസറുദ്ദീനെതിരെ കേസെടുത്തത്. അസറുദ്ദീനൊപ്പം മലയാളിയായ സുധീഷ് അവിക്കല്‍, ഔറംഗാബാദ് സ്വദേശി മുജീബ് ഖാന്‍ എന്നിവർക്കെതിരെയും കേസുണ്ട്. 21 ലക്ഷം രൂപ പറ്റിച്ചെന്നാണ് പരാതി. എന്നാല്‍ ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസെടുത്ത സിറ്റി ചൗക്ക് പൊലീസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
-
I strongly rubbish the false FIR filed against me in Aurangabad. I’m consulting my legal team, and would be taking actions as necessary pic.twitter.com/6XrembCP7T
— Mohammed Azharuddin (@azharflicks) January 22, 2020 " class="align-text-top noRightClick twitterSection" data="
">I strongly rubbish the false FIR filed against me in Aurangabad. I’m consulting my legal team, and would be taking actions as necessary pic.twitter.com/6XrembCP7T
— Mohammed Azharuddin (@azharflicks) January 22, 2020I strongly rubbish the false FIR filed against me in Aurangabad. I’m consulting my legal team, and would be taking actions as necessary pic.twitter.com/6XrembCP7T
— Mohammed Azharuddin (@azharflicks) January 22, 2020