ETV Bharat / sports

ട്വന്‍റി-20 ലോകകപ്പ് വിജയികളെ പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോണ്‍

അടുത്ത വർഷം ഒക്‌ടോബർ 18 മുതല്‍ നവംബർ 15 ഓസ്‌ട്രേലിയയിലാണ് ട്വന്‍റി-20 ലോകകപ്പ്

മൈക്കൽ വോണ്‍
author img

By

Published : Nov 10, 2019, 7:53 PM IST

ഹൈദരാബാദ്: ട്വന്‍റി-20 ലോകകപ്പ് ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ നേടുമെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് ടീം നായകനും കമന്‍റേറ്ററുമായ മൈക്കൽ വോണിന്‍റെ ട്വീറ്റ്. ഓസ്‌ട്രേലിയയില്‍ ട്വന്‍റി-20 ലോകകപ്പ് നടക്കാനിരിക്കേയാണ് മൈക്കൽ വോണിന്‍റെ പ്രവചനം.

അടുത്ത വർഷം ഒക്‌ടോബർ 18 മുതല്‍ നവംബർ 15 വരെയാണ് ലോകകപ്പ്. ഇന്ന് ന്യൂസിലാന്‍റിന് എതിരായ ട്വന്‍റി-20 മത്സരം സൂപ്പർ ഓവറിലൂടെ വിജയിച്ച് ഇംഗ്ലണ്ട് 3-2 ന് പരമ്പര സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയില്‍ മൂന്ന് മാച്ച് ഇംഗ്ലണ്ടും രണ്ടെണ്ണം ന്യൂസിലാന്‍റും വിജയിച്ചു. ഇത് രണ്ടാമത്തെ തവണയാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിലെ വിജയികളെ സൂപ്പർ ഓവറിലൂടെ കണ്ടെത്തുന്നത്.

നേരത്തെ ഐസിസി ലോകകപ്പ് ഫൈനലിലാണ് ഇരു ടീമുകളും സൂപ്പർ ഓവർ കളിച്ചത്. അന്ന് സൂപ്പർ ഓവറും സമനിലയില്‍ അവസാനിച്ചതിനെ തുടർന്ന് ബൗണ്ടറി കൗണ്ട് ബാക്ക് നിയമത്തിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.

നേരത്തെ പാക്കിസ്ഥാനെതിരായ ട്വന്‍റി-20 പരമ്പര ഓസ്‌ട്രേലിയ 2-0 ത്തിന് വിജയിച്ചിരുന്നു. ട്വന്‍റി-20 മത്സരങ്ങളില്‍ 2019-ല്‍ ഓസ്‌ട്രേലിയ അപരാജിത കുതിപ്പ് തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.