സിഡ്‌നി: ഓസ്‌ട്രേലിയയിലെ സൈനികേതര പരമോന്നത ബഹുമതിയാ ഓർഡർ ഓഫ് ഓസ്‌ട്രേലിയ മൈക്കിൾ ക്ലാർക്കിന്. 2015 ലോകകപ്പില്‍ ക്ലാർക്കിന്‍റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമാണ് ലോകകപ്പ് സ്വന്തമാക്കിയത്. ക്രിക്കറ്റിലെ ക്ലാർക്കിന്‍റെ നേട്ടങ്ങൾ പരിഗണിച്ചാണ് ബഹുമതി. നേരത്തെ ഓസ്‌ട്രേലിയന്‍ നായകന്‍മാരായ അലന്‍ ബോർഡർ, സ്റ്റീവോ തുടങ്ങിയവർ ഈ ബഹുമതി സ്വന്തമാക്കിയിരുന്നു. രാജ്യത്തെ സൈനികേതര പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്‌ട്രേലിയ സ്വന്തമാക്കാനായതില്‍ അഭിമാനിക്കുന്നതായി മൈക്കിൾ ക്ലാർക്ക് പറഞ്ഞു.
39 വയസുള്ള ക്ലാർക്ക് ലോകകപ്പ് സ്വന്തമാക്കിയ ശേഷം 2015-ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 115 ടെസ്റ്റുകളും 245 ഏകദിനങ്ങളും 34 ടി20 കളും ക്ലാർക്ക് കളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 8,643 റണ്‍സും ഏകദിനത്തില്‍ 7,981 റണ്‍സും ടി20യില്‍ 488 റണ്‍സും ക്ലാർക്ക് സ്വന്തമാക്കി.