ETV Bharat / sports

മായങ്ക്- ഗില്‍ -ഷാ; ഓപ്പണർമാർ തലവേദനയാണ് - subhman gill

സ്ഥിരം ഓപ്പണർ എന്നനിലയില്‍ മായങ്കിന് അവസരം നല്‍കിയാല്‍ പൃഥ്വി ഷാ, ശുഭ്‌മാൻ ഗില്‍ എന്നിവരില്‍ ഒരാൾക്ക് മാത്രമാകും അവസരം ലഭിക്കുക. രണ്ട് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് ഈ മാസം 21ന് വെല്ലിങ്ടണില്‍ തുടക്കമാകും.

Mayank-gil-sha; Openers are a headache for team india
മായങ്ക്- ഗില്‍ -ഷാ; ഓപ്പണർമാർ തലവേദനയാണ്
author img

By

Published : Feb 14, 2020, 1:56 PM IST

ഹാമില്‍ട്ടൺ; ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുൻപേ തന്നെ ഇന്ത്യയ്ക്ക് തലവേദന തുടങ്ങി. ഓപ്പണർമാരുടെ ഫോമില്ലായ്മയാണ് ടീം ഇന്ത്യയെ വലയ്ക്കുന്നത്. രോഹിത് ശർമ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതോടെയാണ് ഓപ്പണിങില്‍ ഇന്ത്യയുടെ തലവേദന ആരംഭിച്ചത്. രോഹിതിനൊപ്പം ടെസ്റ്റില്‍ ഓപ്പൺ ചെയ്തിരുന്ന മായങ്ക് അഗർവാൾ ഫോം ഔട്ടായതാണ് പ്രശ്നങ്ങൾക്ക് കാരണം. ഏകദിന മത്സരങ്ങളില്‍ സമ്പൂർണ പരാജയമായിരുന്ന മായങ്ക് ന്യൂസിലൻഡ് ഇലവന് എതിരെ നടന്ന പരിശീലന മത്സരത്തില്‍ ഒരു റൺ മാത്രമാണ് നേടിയത്. ടെസ്റ്റില്‍ ഇന്ത്യയുടെ സമീപകാല വിജയങ്ങളിലെല്ലാം ഏറ്റവും മികച്ച പങ്കുവഹിച്ച താരമാണ് മായങ്ക്. എന്നാല്‍ ഇപ്പോൾ മായങ്ക് തുടരുന്ന ഫോം പരിഗണിച്ച് അദ്ദേഹത്തെ ആദ്യ ഇലവനില്‍ ഉൾപ്പെടുത്തുന്ന കാര്യം സംശയമാണ്.

രോഹിത്തിന് പകരക്കാരനായി ഉൾപ്പെടുത്തിയ പൃഥ്വി ഷാ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി അടിച്ച് മികവ് തെളിയിച്ചതാണ്. എന്നാല്‍ മായങ്കിനെ പോലെ തന്നെ ഏകദിന പരമ്പരയിലെ മോശം പ്രകടനവും ഇന്ന് നടന്ന സന്നാഹ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതും പൃഥ്വി ഷായുടെ സ്ഥാനത്തിനും ഇളക്കമുണ്ടാക്കും. ഓപ്പണറുടെ റോൾ കൂടി പരിഗണിച്ച് ടീമില്‍ ഉൾപ്പെടുത്തിയ യുവതാരം ശുഭ്‌മാൻ ഗില്ലും സമാന സ്ഥിതിയിലാണ്. ന്യൂസിലൻഡ് എയ്ക്കെതിരായ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടി മികച്ച ഫോമില്‍ തുടർന്ന ഗില്‍ ഇന്ന് ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. സ്ഥിരം ഓപ്പണർ എന്നനിലയില്‍ മായങ്കിന് അവസരം നല്‍കിയാല്‍ പൃഥ്വി ഷാ, ശുഭ്‌മാൻ ഗില്‍ എന്നിവരില്‍ ഒരാൾക്ക് മാത്രമാകും അവസരം ലഭിക്കുക.

ഫോമിലല്ലാത്തവരെ ഒഴിവാക്കാൻ തീരുമാനിച്ചാല്‍ വൺഡൗണായി ഇറങ്ങുന്ന ചേതേശ്വർ പൂജാര ഓപ്പണറുടെ റോളിലേക്ക് വരികയും മധ്യനിരയ്ക്ക് കരുത്തേകാൻ ഹനുമ വിഹാരിയെ ടീമില്‍ ഉൾപ്പെടുത്താനും ആലോചനയുണ്ട്. എന്തായാലും ന്യൂസിലൻഡ് ഇലവന് എതിരായ സന്നാഹ മത്സരത്തിലെ പ്രകടനം യുവതാരങ്ങളെ കൂടുതല്‍ ചിന്തിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും പ്രേരിപ്പിക്കും. ഏകദിന പരമ്പരയില്‍ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യയ്ക്ക് ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരമ്പര അഭിമാനപ്പോരാട്ടമാണ്. അതോടൊപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കഴിഞ്ഞ ഏഴ് മത്സരങ്ങളും മികച്ച മാർജിനില്‍ ജയിച്ചുവന്ന ഇന്ത്യയ്ക്ക് പരാജയം താങ്ങാനാകില്ല. ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റ ശേഷമാണ് ന്യൂസിലൻഡ് ഇന്ത്യയെ നേരിടുന്നത്. രണ്ട് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് ഈ മാസം 21ന് വെല്ലിങ്ടണില്‍ തുടക്കമാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.