ETV Bharat / sports

ലോകകപ്പിനെ കുറിച്ച് ആലോചിക്കുന്നില്ല: ലോകേഷ്‌ രാഹുല്‍

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വിക്കറ്റിന് പിന്നിലും മുന്നിലും മികച്ച പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണർ കൂടിയായ ലോകേഷ്‌ രാഹുല്‍ കാഴ്ച്ചവെച്ചത്

ടി20 വാർത്ത  t20 news  lokesh rahul news  world cup news  ലോകകപ്പ് വാർത്ത
രാഹുല്‍
author img

By

Published : Feb 3, 2020, 12:46 PM IST

ബേഓവല്‍: ഓസ്‌ട്രേലിയയില്‍ ഈ വർഷം നടക്കുന്ന ലോകകപ്പിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും നിലവിലെ ബാറ്റിങ് ശൈലി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യന്‍ ഓപ്പണർ ലോകേഷ്‌ രാഹുല്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ചരിത്ര വിജയത്തില്‍ നിർണായക പങ്ക് വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പര ഇന്ത്യ 5-0 ത്തിന് തൂത്തുവാരി. ഉടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച രാഹുലിനെ പരമ്പരയിലെ താരമായും തെരഞ്ഞെടുത്തു. പരമ്പരയില്‍ ആകെ 224 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ 56 റണ്‍സെടുത്തപ്പോൾ രണ്ടാമത്തെ മത്സരത്തില്‍ താരം 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ടി20 വാർത്ത  t20 news  lokesh rahul news  world cup news  ലോകകപ്പ് വാർത്ത
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ലോകേഷ്‌ രാഹുല്‍ നടത്തിയ റണ്‍വേട്ട

ജയം ശീലമാക്കി മാറ്റിയ ടീം ഇന്ത്യയെയാണ് ഇപ്പോൾ കാണാന്‍ സാധിക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. എപ്പോൾ ഗ്രൗണ്ടില്‍ ഇറങ്ങുമ്പോഴും ജയിക്കാന്‍ ആഗ്രഹിക്കുന്ന ടീമാണ് ഇപ്പോഴത്തേത്. ടി20 ലോകകപ്പിന് മുന്നോടിയായി പുതിയ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാണ്. ഒക്‌ടോബറിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. അതേസമയം ഓപ്പണർ രോഹിത്‌ ശർമ്മ രണ്ട് ദിവസത്തിനുള്ളില്‍ പരിക്കില്‍ നിന്നും മുക്തനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകേഷ് രാഹുല്‍ വ്യക്തമാക്കി.

ബേ ഓവലില്‍ നടന്ന ആവസാന മത്സരത്തിനിടെയാണ് വിരാട് കോലിക്ക് പകരം നായകനായി ഇറങ്ങിയ രോഹിതിന് പരിക്കേറ്റത്. ഇതേ തുടർന്ന് താരം ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ലോകേഷ്‌ രാഹുലാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ അണിനിരന്നത്. മികച്ച പ്രകടനമാണ് വിക്കറ്റിന് പിന്നില്‍ രാഹുല്‍ കാഴ്‌ചവെച്ചത്. കൂടതെ മധ്യനിരയില്‍ ഉൾപ്പെടെ എവിടെയും കളിക്കാന്‍ കഴിയുന്ന താരമെന്ന് തെളിയിക്കാനും രാഹുലിനായി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.