ന്യൂഡല്‍ഹി: ഉമിനീർ വിലക്ക് പ്രയോഗത്തില്‍ വരുത്താന്‍ താരങ്ങൾ പ്രയാസപ്പെടുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ അനില്‍ കുംബ്ലെ. കുംബ്ലെയുടെ നേതൃത്വത്തിലാണ് കമ്മിറ്റിയാണ് നേരത്തെ കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഉമിനീർ വിലക്ക് നടപ്പാക്കണമെന്ന് ഐസിസിക്ക് ശുപാർശ ചെയ്‌തത്. ഉമിനീർ ഉപയോഗിച്ച് പന്തിന്‍റെ തിളക്കം വർധിപ്പിക്കുന്നത് ബൗളേഴ്‌സിന്‍റെ ശീലത്തിന്‍റെ ഭാഗമാണെന്നും കുംബെ പറഞ്ഞു.
ഉമിനീർ വിലക്ക് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സ്‌പിന്നർമാരെ കൂടുതലായി ടെസ്റ്റ് മത്സരങ്ങളില്‍ ഉൾക്കൊള്ളിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കുംബ്ലെ പറഞ്ഞു. ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമില്‍ രണ്ട് സ്‌പിന്നർമാരെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ രണ്ട് സ്‌പിന്നർമാരെ ഉൾപ്പെടുത്താറുണ്ട്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും നടക്കുന്ന മത്സരങ്ങളില്‍ എന്തുകൊണ്ട് അതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.