ലണ്ടന്‍ : ഏകദിന ക്രിക്കറ്റിൽ താൻ നേടിയ അപൂർവ്വ റെക്കോഡ് ഇന്ത്യൻ നായകൻ വിരാട് കോലി മറകടക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം കുമാർ സംഗക്കാര. തുടർച്ചയായി നാല് ഏകദിന സെഞ്ച്വറികളെന്ന റെക്കോഡ് മറികടക്കാനാകുന്ന ഏകതാരം കോലിയാണെന്നും സംഗക്കാര അവകാശപ്പെട്ടു.
2015 ലോകകപ്പിലാണ് തുടച്ചയായി നാല് ഏകദിന സെഞ്ച്വറികളടിച്ചാണ് സംഗക്കാര ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. വെല്ലുവിളിയില്ലാതെ നില്‍ക്കുന്ന ഈ റെക്കോഡ് ഒരു താരം മറികടക്കുമെന്നാണ് ഇപ്പോള്‍ സംഗക്കാര പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. "ചില താരങ്ങളുണ്ട്. എന്നാല്‍ കോലി അവര്‍ക്കെല്ലാം മുകളിലാണ്."-സംഗക്കാര പറഞ്ഞു. ലോകകപ്പില്‍ പ്രതീക്ഷച്ചത് പോലൊരു തുടക്കമല്ല കോലിക്ക് ലഭിച്ചത്. എന്നാല്‍ തൊട്ടടുത്ത മത്സരങ്ങളില്‍ കോലി തിരികെ വന്നു. ഓസ്‌ട്രേലിയയ്ക്കും പാകിസ്ഥാനുമെതിരെ കോലി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ കളിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറി കടന്ന് അതിവേഗം 11000 റണ്‍സ് നേടുന്ന താരമായി ഇന്ത്യൻ നായകൻ മാറിയിരുന്നു.