ETV Bharat / sports

17 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് കുല്‍ദീപ് യാദവ് - കുല്‍ദീപ് യാദവ്

58 മത്സരങ്ങളില്‍ നിന്ന് നൂറ് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യന്‍ സ്‌പിന്നറായി

Kuldeep Yadav record  Harbhajan Singh  India vs Australia  കുല്‍ദീപ് യാദവ്  ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര
17 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് കുല്‍ദീപ് യാദവ്
author img

By

Published : Jan 18, 2020, 2:08 PM IST

രാജ്‌കോട്ട്: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് വിക്കറ്റ് തികയ്‌ക്കുന്ന ഇന്ത്യന്‍ സ്‌പിന്നറായി കുല്‍ദീപ് യാദവ്. 58 മത്സരങ്ങളില്‍ നിന്ന് നൂറ് പേരെ പുറത്താക്കിയ കുല്‍ദീപ്, 76 മത്സങ്ങളില്‍ നിന്ന് ഈ നേട്ടത്തിലേത്തിയ ഹര്‍ഭജന്‍ സിങ്ങിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. 2003ലാണ് ഹര്‍ഭജന്‍ നൂറ് വിക്കറ്റ് തികച്ചത്. ഇന്ത്യയിലെ പേസര്‍മാരുടെ പട്ടികയില്‍ 56 മത്സരങ്ങളില്‍ നിന്ന് നൂറ് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും, 57 മത്സരങ്ങളില്‍ നിന്ന് നൂറ്‌ വിക്കറ്റ് നേടിയ ജസ്‌പ്രീത് ബുറയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. എല്ലാത്തരം ബൗളര്‍മാരെയും പരിഗണിക്കുമ്പോള്‍ ഷമിക്കും, ബുംറയ്‌ക്കും പിന്നില്‍ മൂന്നാമതാണ് കുല്‍ദീപ് യാദവ്.

  • Two wickets in one Kuldeep Yadav over of Alex Carey and Steve Smith and we are right back into the game.@imkuldeep18 has unlocked another milestone as he gets to his 100 ODI wickets 👏👏 pic.twitter.com/ZSTWbxJJUi

    — BCCI (@BCCI) January 17, 2020 " class="align-text-top noRightClick twitterSection" data=" ">

രാജ്‌കോട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ വിക്കറ്റ് നേടിയതോടെയാണ് കുല്‍ദീപ് റെക്കോര്‍ഡിലേക്കെത്തിയത്. മത്സരത്തില്‍ 98 റണ്‍സ് നേടിയ സ്റ്റീവ് സ്‌മിത്തിന്‍റെ വിക്കറ്റും കുല്‍ദീപ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് സ്‌മിത്തിന്‍റെ പുറത്താകലായിരുന്നു.

44 മത്സരങ്ങളില്‍ നിന്ന് നൂറ് വിക്കറ്റ് നേട്ടത്തിലെത്തിയ അഫ്‌ഗാന്‍ സ്‌പിന്നറാണ് അന്താരാഷ്‌ട്ര പട്ടികയില്‍ ഒന്നാമതുള്ളത്. 52 മത്സരങ്ങളില്‍ നിന്ന് നൂറിലെത്തിയ ഓസീസ് പേസര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കാണ് രണ്ടാമത്, 53 കളികളില്‍ നിന്ന് നൂറ് വിക്കറ്റ് നേട്ടത്തിലെത്തിയ പാകിസ്ഥാന്‍ ഇതിഹാസ സ്‌പിന്നര്‍ സാഖ്‌ലൈന്‍ മുഷ്‌താഖ് പട്ടികയില്‍ മൂന്നാമതുണ്ട്.

Intro:Body:

Rajkot: Chinaman spinner Kuldeep Yadav on Friday became the fastest Indian spinner to complete 100 wickets haul in ODI cricket. Kuldeep has taken 58 matches to achieve the feat, overtaking Harbhajan Singh who took 76 matches to reach the milestone in 2003.

He is the third fastest Indian bowler overall to get to the mark with Jasprit Bumrah (57) and Mohammed Shami (56) ahead of him.

Kuldeep took the wicket of Australian wicketkeeper Alex Carey during the second ODI between India and Australia in Rajkot to reach the milestone. He then took the big wicket of Steve Smith, who was on 98, two balls later.

Afghanistan's Rashid Khan tops the list having taken just 44 matches to reach the 100-wicket mark in ODI cricket while Australia's Mitchell Starc got there in 52 matches to be second. Pakistan spin legend Saqlain Mushtaq got to the mark in 53 matches and is the third fastest.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.