ETV Bharat / sports

കൊല്‍ക്കത്ത- ഡല്‍ഹി പോരാട്ടം; ഷാര്‍ജയില്‍ വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധകര്‍ - കെകെആര്‍ ടീം ഇന്ന്

ഇതിന് മുമ്പ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ട് മത്സരത്തിലും എല്ലാ ടീമുകളും 200 മുകളില്‍ റണ്‍സ് സ്വന്തമാക്കിയിരുന്നു. ഇത്തവണയും കൂറ്റന്‍ സ്‌കോര്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

IPL 2020  IPL 2020 news  kolkata knight riders vs delhi capitals  IPL 2020 UAE  KKR vs DC today  KKR vs DC match today  ipl 2020 match 15  ipl 2020 match today  KKR squad today  DC squad today  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs ഡല്‍ഹി ക്യാപിറ്റല്‍സ്  ഐപിഎൽ 2020 യുഎഇ  കെകെആര്‍ vs ഡിസി ഇന്ന്  കെകെആര്‍ vs ഡിസി മത്സരം ഇന്ന്  ഐപിഎൽ 2020 മത്സരം 15  ഐപിഎൽ 2020 മത്സരം ഇന്ന്  കെകെആര്‍ ടീം ഇന്ന്  ഡിസി ടീം ഇന്ന്
ഐപിഎല്‍
author img

By

Published : Oct 3, 2020, 6:45 PM IST

ഷാര്‍ജ: ഐപിഎല്ലില്ലിലെ ആവേശം നിറഞ്ഞ പോരാട്ടത്തിന് ഇന്ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയാകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് നേർക്കു നേർ വരും. രാത്രി ഏഴരയ്ക്കാണ് മത്സരം. ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടും ജയിച്ചാണ് കൊല്‍ക്കത്തയും ഡല്‍ഹിയും നേര്‍ക്കുനേര്‍ വരുന്നത്.

മത്സരം ഷാര്‍ജയില്‍ ആണെന്നതിനാല്‍ വെടിക്കെട്ട് ബാറ്റിങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഷാര്‍ജയില്‍ സീസണില്‍ ഇതിന് മുമ്പ് നടന്ന എല്ലാ മത്സരങ്ങളും ബാറ്റ് കൊണ്ട് വിരുന്നൊരുക്കിയിരുന്നു. ഷാര്‍ജയില്‍ മുമ്പ് നടന്ന രണ്ട് മത്സരത്തിലും 200 മുകളിലായിരുന്നു വിജയ ലക്ഷ്യം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടീമുകളും 200 മുകളില്‍ റണ്‍സെടുത്തിരുന്നു.

  • Up next ➡️➡️ 𝗔 𝘀𝘁𝗮𝗿-𝘀𝘁𝘂𝗱𝗱𝗲𝗱 𝗰𝗹𝗮𝘀𝗵 𝘁𝗵𝗮𝘁'𝘀 𝗻𝗲𝘃𝗲𝗿 𝘀𝗵𝗼𝗿𝘁 𝗼𝗳 𝗮 𝘁𝗵𝗿𝗶𝗹𝗹𝗲𝗿 🤜🤛

    Dilliwalon, ready for an action-packed Saturday? 😎#DCvKKR #Dream11IPL #IPL2020 #YehHaiNayiDilli pic.twitter.com/CTCfcoPAAW

    — Delhi Capitals (Tweeting from 🇦🇪) (@DelhiCapitals) October 2, 2020 " class="align-text-top noRightClick twitterSection" data=" ">

ദിനേശ് കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ മൂന്നാമത്തെ സീസണ്‍ ആരംഭിച്ച കൊല്‍ക്കത്തക്ക് ആദ്യ മത്സരത്തില്‍ മുംബൈക്ക് മുന്നില്‍ കാലിടറിയെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരത്തിലും ജയിച്ച് മുന്നേറാനായി. അവസാനമായി രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ 37 റണ്‍സിന്‍റെ ജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. രാജസ്ഥാന് എതിരെ കളിച്ച ടീമിനെ കൊല്‍ക്കത്ത ഇന്ന് നിലനിര്‍ത്തിയേക്കും.

അതേസമയം ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഡല്‍ഹി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയുടെ ക്ഷീണത്തിലാണ്. ഡല്‍ഹിക്കെതിരെ 15 റണ്‍സിന്‍റെ ജയമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച ഉയരത്തിലേക്ക് എത്താന്‍ സാധിക്കാതെ വന്നതാണ് ഡല്‍ഹിക്ക് വിനായായത്. ബാറ്റിങ്ങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയാകും ഡല്‍ഹി ഇത്തവണ ഇറങ്ങുക. പൃഥ്വി ഷാക്ക് പകരം ഓപ്പണറായി വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഹിറ്റ്‌മെയറെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.

ഇരു ടീമുകളും ഇതിന് മുമ്പ് 24 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13 തവണയും കൊല്‍ക്കത്തക്ക് ഒപ്പമായിരുന്നു ജയം. 10 തവണ ഡല്‍ഹി വിജയിച്ചപ്പോള്‍ ഒരു തവണ മത്സരം സമനിലയില്‍ പിരിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.