ETV Bharat / sports

കിവീസ് നായകന്‍ കെയിന്‍ വില്യംസണിന്‍റെ ചിത്രം പങ്കുവച്ച് കോലിയുടെ ട്വീറ്റ്

author img

By

Published : May 22, 2020, 5:37 PM IST

ആരെങ്കിലുമായി ഒന്നാം സ്ഥാനം പങ്കിടുകയാണെങ്കില്‍ അത് ന്യൂസിലന്‍ഡുമായിട്ടായിരിക്കുമെന്ന് കോലി പറഞ്ഞിരുന്നു

കോലി വാർത്ത  കെയിന്‍ വില്യംസണ്‍ വാർത്ത  kane williamson news  kohli news
കോലി, വില്യംസണ്‍

ന്യൂഡല്‍ഹി: ഇന്ത്യൻ നായകൻ വിരാട് കോലി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനെ പ്രശംസിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറാറില്ല. കിവികളുടെ മാന്യമായ സ്വഭാവത്തെ നിരവധി തവണ അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്ല്യംസണിന്‍റെ ചിത്രം പങ്കുവച്ചാണ് ട്വീറ്റ് ചെയ്‌തത്. നല്ല മനുഷ്യനാണെന്നും ഞങ്ങളുടെ ചാറ്റുൾ ഇഷ്‌ടപെടണമെന്നുമുള്ള തലക്കെട്ടോടെയാണ് ട്വീറ്റ്.

Love our chats. Good man. pic.twitter.com/LOG62xQslM

— Virat Kohli (@imVkohli) May 22, 2020 ">

നേരത്തോ കഴിഞ്ഞ ഫെബ്രുവരിയില്‍ ആരെങ്കിലുമായി ഒന്നാം സ്ഥാനം പങ്കിടുകയാണെങ്കില്‍ അത് ന്യൂസിലന്‍ഡുമായിട്ടായിരിക്കുമെന്ന് കോലി പറഞ്ഞിരുന്നു. എല്ലായിപ്പോഴും ശരിയായ മനോഭാവത്തിലാണ് ന്യൂസിലന്‍ഡ് ടീം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപെട്ടാണ് ഇന്ത്യ പുറത്തായത്. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഇന്ത്യൻ ടീം ന്യൂസിലന്‍ഡ് പര്യടനത്തിന് എത്തിയപ്പോൾ കിവീസിന് എതിരെ പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോലി വാർത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ന്യൂസിലന്‍ഡ് താരങ്ങൾ സല്‍സ്വഭാവികളാണെന്നും ഞങ്ങൾക്ക് പ്രതികാരത്തിന്‍റേതായ മേഖലയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നുമാണ് അന്ന് കോലി പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.