ETV Bharat / sports

സച്ചിനെയും ലാറയെയും മറികടക്കാൻ വിരാട് കോഹ്‌ലി - സച്ചിൻ

അഫ്‌ഗാനെതിരെ 104 റൺസ് നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 20,000 റൺസ് നേടുന്ന താരമെന്ന റെക്കോഡ് കോഹ്‌ലിക്ക് സ്വന്തം.

സച്ചിനെയും ലാറയെയും മറികടക്കാൻ വിരാട് കോഹ്‌ലി
author img

By

Published : Jun 22, 2019, 11:57 AM IST

സതാംപ്‌ടണ്‍: റെക്കോഡുകളുടെ തോഴനായ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മറ്റൊരു റെക്കോഡിന് അരികെ. അഫ്‌ഗാനെതിരായ ഇന്നത്തെ മത്സരത്തില്‍ 104 റൺസ് നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 20,000 റൺസ് നേടുന്ന താരമെന്ന റെക്കോഡ് കോഹ്‌ലിയുടെ പേരിലാകും. ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുല്‍ക്കറും ബ്രയാൻ ലാറയും പങ്കുവയ്ക്കുന്ന റെക്കോഡാണ് കോഹ്‌ലി തകർക്കുക.

സച്ചിനും ലാറയും 453 ഇന്നിങ്സിലാണ് 20,000 റൺസ് തികച്ചത്. അതേസമയം വെറും 415 ഇന്നിങ്സില്‍ 19,896 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. 131 ടെസ്റ്റില്‍ നിന്ന് 6,613 റൺസും 222 ഏകദിനങ്ങളില്‍ നിന്ന് 11,020 റൺസും ട്വന്‍റി -20ല്‍ 2,263 റൺസും താരം നേടിയിട്ടുണ്ട്. നിലവില്‍ സച്ചിൻ ടെണ്ടുല്‍ക്കർ(34,357), രാഹുല്‍ ദ്രാവിഡ്(24,208) എന്നിവരാണ് 20,000 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ. ടെസ്റ്റില്‍ 25 സെഞ്ച്വറി നേടിയ ഇന്ത്യൻ നായകന് ഏകദിനത്തില്‍ 41 സെഞ്ച്വറികളുണ്ട്. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ 77 റൺസ് നേടിയ കോഹ്‌ലി ഏകദിനത്തില്‍ അതിവേഗം 11,000 റൺസ് നേടുന്ന ബാറ്റ്സ്‌മാന്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഈ ലോകകപ്പില്‍ മൂന്ന് ഇന്നിങ്സുകളിലായി 177 റൺസും ഇന്ത്യൻ നായകൻ നേടി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.