ETV Bharat / sports

ഇന്ത്യൻ നായകന് വിശ്രമമില്ല; വിൻഡീസ് പര്യടനത്തിനുണ്ടാകും - ലോകകപ്പ്

ഓഗസ്റ്റ് മൂന്ന് മുതലാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം.

ഇന്ത്യൻ നായകന് വിശ്രമമില്ല; വിൻഡീസ് പര്യടനത്തിനുണ്ടാകും
author img

By

Published : Jul 17, 2019, 10:41 PM IST

മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തില്‍ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും. നേരത്തെ കോഹ്‌ലിക്കും ബുമ്രക്കും വിശ്രമം അനുവദിച്ചേക്കും എന്ന് വാർത്തകളുണ്ടായിരുന്നു. മൂന്ന് ടി-20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങൾ എന്നിവ അടങ്ങുന്നതാണ് പര്യടനം.

ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സെമിഫൈനലില്‍ പരാജയപ്പെട്ട് പുറത്തായതിന്‍റെ നിരാശ മാറ്റാനാണ് കോഹ്‌ലിയുടെ ശ്രമം. ഓസ്ട്രേലിയൻ പര്യടനം മുതല്‍ വിശ്രമമില്ലാതെ കോഹ്‌ലി കളിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയിലും അവസാന രണ്ട് ഏകദിന മത്സരങ്ങളിലും മാത്രമാണ് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചത്.

ബാറ്റ്സ്‌മാന്‍മാര്‍ എന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യൻ നായകൻ കാഴ്ചവച്ചത്. ഒമ്പത് മത്സരങ്ങളില്‍ 55.37 ശരാശരിയില്‍ 443 റൺസാണ് കോഹ്‌ലി നേടിയത്. അഞ്ച് അർധ സെഞ്ച്വറികളും കോഹ്‌ലി സ്വന്തമാക്കി. കോഹ്‌ലിയുടെ അഭാവത്തില്‍ ഉപനായകൻ രോഹിത് ശർമ ടീമിനെ നയിക്കുമെന്നായിരുന്നു വാർത്തകൾ. ഓഗസ്റ്റ് മൂന്നിനും നാലിനുമാണ് ആദ്യ ടി-20 മത്സരങ്ങള്‍. ഓഗസ്റ്റ് ആറിനാണ് മൂന്നാം ടി-20. ഏകദിനം ഓഗസ്റ്റ് എട്ട്, 11, 14 തിയതികളില്‍ നടക്കും. ഓഗസ്റ്റ് 22 മുതല്‍ 26 വരെയാണ് ആദ്യ ടെസ്റ്റ്. ഓഗസ്റ്റ് 30 മുതല്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.