മെല്‍ബണ്‍: ആഗോള തലത്തില്‍ ഏത് സാഹചര്യത്തിലും നന്നായി കളിക്കാൻ കഴിയുന്നവരാണ് വിരാട് കോലിയും ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്മിത്തുമെന്ന് ഓസിസിന്‍റെ നിശ്ചിത ഓവർ ക്രിക്കറ്റ് നായകന്‍ ആരോൺ ഫിഞ്ച്. ഹോം, എവേ മത്സരങ്ങളില്‍ ഇരുവരുടെയും റെക്കോഡ് അത്‌ഭുതാവഹമാണെന്നും ഫിഞ്ച് പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ സ്‌മിത്ത് അവിശ്വസനീയമായ പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ടെസ്റ്റില്‍ അദ്ദേഹം തന്‍റെ സ്ഥാനം ഉറപ്പിച്ചു. ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നുണ്ടെങ്കിലും സ്‌പിന്നർമാരെ നേരിടുന്ന കാര്യത്തില്‍ കോലി മുന്നേറാനുണ്ടെന്നും ഫിഞ്ച് കൂട്ടിച്ചേർത്തു. കൊവിഡ് 19 കാരണം ആഗോള തലത്തില്‍ നിലവില്‍ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ജൂലായ് എട്ടിന് ഇംഗ്ലണ്ടും വിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ സതാംപ്‌റ്റണിലാണ് ആദ്യ ടെസ്റ്റ്.