ETV Bharat / sports

മട്ടുപ്പാവില്‍ ക്രിക്കറ്റ് കളിച്ച് കോലിയും അനുഷ്‌കയും - anushka news

ലോക്‌ഡൗണ്‍ കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയും ദിവസങ്ങളായി വീട്ടിനുള്ളില്‍ കഴിയുകയാണ്. 2017-ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്

കോലി വാർത്ത  അനുഷ്‌ക വാർത്ത  ലോക്ക്‌ഡൗണ്‍ വാർത്ത  kohli news  anushka news  lockdown news
കോലി, അനുഷ്‌ക
author img

By

Published : May 17, 2020, 12:36 AM IST

മുംബൈ: ലോക്ക്‌ഡൗണ്‍ കാലത്ത് വീടിന്‍റെ മട്ടുപ്പാവില്‍ ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മക്ക് ഒപ്പമാണ് കോലി ക്രിക്കറ്റ് കളിക്കുന്നത്. ദൃശ്യങ്ങൾ ആരാധകർ ഒപ്പിയെടുത്തതോടെ സാമൂഹ്യമാധ്യമത്തില്‍ വൈറലായി മാറി. ഇന്ത്യന്‍ സ്‌പോർട്‌സ് ഫാന്‍ ട്വീറ്റിലൂടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതാ.

ഏതായാലും വീഡിയോ ഇതിനകം നിരവധി പേർ കണ്ടു കഴിഞ്ഞു. 2017-ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ദമ്പതകളാണ് ഇവർ. ലോക്ക്‌ഡൗണ്‍ കാരണം അനുഷ്‌ക്കക്ക് ഒപ്പം വളരെ അധികം സമയം ചെലവഴിക്കാനായെന്ന് കോലി ചാറ്റ് ഷോയിലൂടെ പറഞ്ഞിരുന്നു. ഈ അവധിക്കാലം പ്രതീക്ഷിച്ചതല്ലെന്നും വിരാട് കോലി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.