ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ സെമി കാണാതെ കേരളം പുറത്ത്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ കര്‍ണാടകത്തോട് 80 റണ്‍സിന് പരാജയപ്പെട്ടാണ് കേരളം പുറത്തായത്. കര്‍ണാടകം ഉയര്‍ത്തിയ 338 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കേരളം 43.4 ഓവറില്‍ 258 റണ്‍സെടുത്ത് പുറത്തായി.
-
Karnataka Won by 80 Run(s) (Qualified) #KARvKER @paytm #VijayHazareTrophy #QF2 Scorecard:https://t.co/kjHkiI0iyM
— BCCI Domestic (@BCCIdomestic) March 8, 2021 " class="align-text-top noRightClick twitterSection" data="
">Karnataka Won by 80 Run(s) (Qualified) #KARvKER @paytm #VijayHazareTrophy #QF2 Scorecard:https://t.co/kjHkiI0iyM
— BCCI Domestic (@BCCIdomestic) March 8, 2021Karnataka Won by 80 Run(s) (Qualified) #KARvKER @paytm #VijayHazareTrophy #QF2 Scorecard:https://t.co/kjHkiI0iyM
— BCCI Domestic (@BCCIdomestic) March 8, 2021
അര്‍ദ്ധസെഞ്ച്വറിയോടെ 92 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും 52 റണ്‍സെടുത്ത മുഹമ്മദ് അസ്‌ഹറുദ്ദീനും മാത്രമെ കര്‍ണാടകത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായുള്ളൂ. ഇരുവരെയും കൂടാതെ വിഷ്‌ണു വിനോദ്(28), നായകന്‍ സച്ചന്‍ ബേബി(27), ജലജ് സക്‌സേന(24), പുറത്താകാതെ 10 റണ്‍സെടുത്ത ബേസില്‍ എന്നിവര്‍ക്കെ രണ്ടക്ക സ്‌കോര്‍ നേടാനായുള്ളൂ. കര്‍ണാടകക്ക് വേണ്ടി റോണിറ്റ് മോറെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ശ്രേയസ് ഗോപാല്‍, കൃഷ്‌ണപ്പ ഗൗതം എന്നിവര്‍ രണ്ടും പ്രസിദ്ധ് കൃഷ്‌ണ ഒരു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത കേരളത്തിന് എതിരെ ഓപ്പണര്‍മാരായ രവികുമാര്‍ സമര്‍ഥിന്‍റെയും ദേവ്‌ദത്ത് പടിക്കലിന്‍റെയും കരുത്തിലാണ് കര്‍ണാകട കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. കൂറ്റന്‍ ഇന്നിങ്സ് പടുത്തുയര്‍ത്തിയ രവികുമാറിന് നിര്‍ഭാഗ്യം കൊണ്ടാണ് ഇരട്ട സെഞ്ച്വറി കണ്ടെത്താനാകാതെ പോയത്. 152 പന്തില്‍ മൂന്ന് സിക്‌സും 22 ബൗണ്ടറിയും ഉള്‍പ്പെടെ സെഞ്ച്വറിയോടെ 192 റണ്‍സാണ് രവി സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്.
സെഞ്ച്വറിയോടെ 101 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കല്‍ രവികുമാറിന് ശക്തമായ പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 249 റണ്‍സാണ് കണ്ടെത്തിയത്. ഗോള്‍ഡന്‍ ഡക്കായ കൃഷ്‌ണപ്പ ഗൗതം മാത്രമാണ് കര്‍ണാടക നിരയില്‍ നിരാശപ്പെടുത്തിയത്. മനീഷ് പാണ്ഡെ 34 റണ്‍സെടുത്തും കൃഷ്‌ണമൂര്‍ത്തി സിദ്ധാര്‍ഥ് നാല് റണ്‍സെടുത്തും പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി എൻ ബേസില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
-
Skipper @PKpanchal9 scored a ton while Arzan Nagwaswalla scalped 4 wickets as Gujarat beat Andhra to seal a place in the @Paytm #VijayHazareTrophy semfinals. 👍👍 #QF1 #GUJvAP
— BCCI Domestic (@BCCIdomestic) March 8, 2021 " class="align-text-top noRightClick twitterSection" data="
Here's how the action unfolded 🎥 👇https://t.co/qDsHzc7ca6 pic.twitter.com/K77xqaCmLp
">Skipper @PKpanchal9 scored a ton while Arzan Nagwaswalla scalped 4 wickets as Gujarat beat Andhra to seal a place in the @Paytm #VijayHazareTrophy semfinals. 👍👍 #QF1 #GUJvAP
— BCCI Domestic (@BCCIdomestic) March 8, 2021
Here's how the action unfolded 🎥 👇https://t.co/qDsHzc7ca6 pic.twitter.com/K77xqaCmLpSkipper @PKpanchal9 scored a ton while Arzan Nagwaswalla scalped 4 wickets as Gujarat beat Andhra to seal a place in the @Paytm #VijayHazareTrophy semfinals. 👍👍 #QF1 #GUJvAP
— BCCI Domestic (@BCCIdomestic) March 8, 2021
Here's how the action unfolded 🎥 👇https://t.co/qDsHzc7ca6 pic.twitter.com/K77xqaCmLp
ഗുജറാത്ത് സെമിയില്‍
ടൂര്‍ണമെന്‍റില്‍ ഇന്ന് നടന്ന മറ്റൊരു സെമി പോരാട്ടത്തില്‍ ആന്ധ്രക്കെതിരെ 117 റണ്‍സിന്‍റെ ജയം ഗുജറാത്ത് സ്വന്തമാക്കി. ഗുജറാത്ത് ഉയര്‍ത്തിയ 300 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ആന്ധ്ര 52 പന്ത് ശേഷിക്കെ 182 റണ്‍സെടുത്ത് പുറത്തായി. മധ്യനിരയില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 67 റണ്‍സെടുത്ത റിക്കി ഭുയിയാണ് ആന്ധ്രയുടെ ടോപ്പ് സ്‌കോറര്‍. ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നാഗസ്വല്ല നാല് വിക്കറ്റ് വീഴ്‌ത്തി. സെഞ്ച്വറിയോടെ 134 റണ്‍സെടുത്ത പ്രിയങ്ക് പഞ്ചാലാണ് ഗുജറാത്ത് നിരയിലെ ടോപ്പ് സ്‌കോറര്‍.