ETV Bharat / sports

നായകന്‍റെ സെഞ്ച്വറിയുമായി സച്ചിൻ ബേബി; കേരളം മികച്ച നിലയില്‍

74 പന്തില്‍ നിന്ന് 155 റൺസ് നേടിയ സച്ചിൻ ബേബിയുടെ ബാറ്റിങ് മികവില്‍ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 525 റൺസിന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റുകൾ നഷ്ടമായി.

Kerala declared on 525 for 9
നായകന്‍റെ സെഞ്ച്വറിയുമായി സച്ചിൻ ബേബി; കേരളം മികച്ച നിലയില്‍
author img

By

Published : Dec 10, 2019, 5:35 PM IST

തിരുവനന്തപുരം; രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളം മികച്ച നിലയില്‍. ഡല്‍ഹിക്കെതിരെ രഞ്ജിട്രോഫിയുടെ രണ്ടാം ദിനം നായകൻ സച്ചിൻ ബേബിയുടെ ഇന്നിംഗ്സാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 274 പന്തില്‍ നിന്ന് 155 റൺസ് നേടിയ സച്ചിൻ ബേബിയുടെ ബാറ്റിങ് മികവില്‍ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 525 റൺസിന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റുകൾ നഷ്ടമായി. കുനാല്‍ ചന്ദേലയെ സന്ദീപ് വാര്യരും അനുജ് റാവത്തിനെ ജലജ് സക്സേനയും പുറത്താക്കി. ഡല്‍ഹി രണ്ടാം ദിനത്തിന്‍റെ അവസാനം 17 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്.

ഇന്നലെ കേരളത്തിന് വേണ്ടി റോബിൻ ഉത്തപ്പയും സെഞ്ച്വറി നേടിയിരുന്നു. ഇന്നലെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റൺസാണ് കേരളം നേടിയിരുന്നത്. ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയ കേരളം ഇത്തവണ വിദർഭ, ഡല്‍ഹി, രാജസ്ഥാൻ, പഞ്ചാബ്, ആന്ധ്ര, ഹൈദരാബാദ്, ഗുജറാത്ത്, ബംഗാൾ എന്നിവർ ഉൾപ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ്.

Intro:Body:

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.