ETV Bharat / sports

അനന്തപുരിയിലേക്ക് വീണ്ടുമൊരു ക്രിക്കറ്റ് ഉത്സവം - വെസ്റ്റ് ഇൻഡീസ്

ഡിസംബർ എട്ടിന് നടക്കുന്ന ടി-20 പോരാട്ടത്തില്‍ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും

അനന്തപുരയിലേക്ക് വീണ്ടുമൊരു ക്രിക്കറ്റ് ഉത്സവം
author img

By

Published : Jun 3, 2019, 11:08 PM IST

Updated : Jun 3, 2019, 11:16 PM IST

തിരുവനന്തപുരം: വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയമൊരുങ്ങുന്നു. ഡിസംബർ എട്ടിന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ രണ്ടാം ടി-20 മത്സരത്തിനാണ് ഗ്രീൻഫീല്‍ഡ് വേദിയാകുന്നത്. ബിസിസിഐ പുറത്തിറക്കിയ 2019-20 സീസണിലെ ഇന്ത്യയുടെ മത്സര പട്ടികയിലാണ് കാര്യവട്ടം വേദിയാകുമെന്ന് അറിയിച്ചത്.

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി-20കളുമാണ് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പരമ്പരയിലുള്ളത്. ആദ്യ ടി-20 ഡിസംബർ ആറിന് മുംബൈയിലും മൂന്നാം ടി-20 ഡിസംബർ 11ന് ഹൈദരാബാദിലുമാണ് നടക്കുന്നത്. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങൾ യഥാക്രമം 15, 18, 22 തീയതികളില്‍ ചെന്നൈ, വിസാഗ്, കട്ടക്ക് എന്നിവടങ്ങളില്‍ നടക്കും. ഗ്രീൻഫീല്‍ഡില്‍ നടക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. കഴിഞ്ഞ വർഷം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം നടന്നിരുന്നു. അന്ന് ഇന്ത്യ ഒമ്പത് വിക്കറ്റിന് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തുകയായിരുന്നു. ഇന്ത്യ - ന്യൂസിലൻഡ് ടി-20 മത്സരത്തിനാണ് ഗ്രീൻഫീല്‍ഡ് ആദ്യമായി വേദിയായത്. അന്ന് മഴമൂലം എട്ട് ഓവറായി ചുരുക്കിയ മത്സരത്തിലും ഇന്ത്യക്കൊപ്പമായിരുന്നു ജയം.

Intro:Body:Conclusion:
Last Updated : Jun 3, 2019, 11:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.