ETV Bharat / sports

സയ്യിദ് മുഷ്താഖ് അലി ട്രോഫി കര്‍ണാടകക്ക്

കർണാടകയുടെ കന്നി മുഷ്താഖ് അലി ട്രോഫി കിരീടം. മായങ്ക് അഗര്‍വാളിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സാണ് കർണാടകക്ക് അനായാസ വിജയം സമ്മാനിച്ചത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം
author img

By

Published : Mar 15, 2019, 11:20 AM IST

സയ്യിദ് മുഷ്താഖ് അലി ട്രോഫി കര്‍ണാടകക്ക്. ഫൈനലിൽ മഹാരാഷ്ട്രയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കർണാടക കന്നിക്കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കര്‍ണാടക ലക്ഷ്യത്തിലെത്തുകയായിരുന്നു.

സ്കോര്‍ മഹാരാഷ്ട്ര 20 ഓവറില്‍ 155ന് 4, കര്‍ണാടക 18.3 ഓവറില്‍ 159ന് 2.

മായങ്ക് അഗര്‍വാളിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സാണ് കർണാടകക്ക് അനായാസ വിജയം സമ്മാനിച്ചത്. 57 പന്തില്‍ 85 റണ്‍സുമായി മായങ്ക് പുറത്താകാതെ നിന്നു. 39 പന്തില്‍ 60 റണ്‍സെടുത്ത രോഹന്‍ കദം മായങ്കിന് മികച്ച പിന്തുണ നൽകി.
നേരത്തെ 41 പന്തില്‍ 69 റണ്‍സെടുത്ത നൗഷാദ് ഷെയ്ഖിന്‍റെ ഇന്നിംഗ്സാണ് മഹാരാഷ്ട്രയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. കര്‍ണാടകക്കായി അഭിമന്യു മിഥുന്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. തുടര്‍ച്ചയായി 14 ടി 20 മത്സരങ്ങള്‍ ജയിച്ചാണ് കര്‍ണാടക കിരീടത്തിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തുടര്‍വിജയങ്ങളെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും കര്‍ണാടകക്ക് സാധിച്ചു.

Intro:Body:

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം കര്‍ണാടകക്ക്. ഫൈനലിൽ 

മഹാരാഷ്ട്രയെ എട്ട് വിക്കറ്റിന് പരീജയപ്പെടുത്തിയാണ് കർണാടക കന്നി മുഷ്താഖ് അലി ട്രോഫി കിരീടം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തപ്പോള്‍ 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കര്‍ണാടക ലക്ഷ്യത്തിലെത്തുകയായിരുന്നു. 

സ്കോര്‍ മഹാരാഷ്ട്ര 20 ഓവറില്‍ 155/4, കര്‍ണാടക 18.3 ഓവറില്‍ 159/2.

മായങ്ക് അഗര്‍വാളിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് കർണാടകക്ക് അനായാസ വിജയം സമ്മാനിച്ചത്. 57 പന്തില്‍ 85 റണ്‍സുമായി മായങ്ക്  പുറത്താകാതെ നിന്നു. 39 പന്തില്‍ 60 റണ്‍സെടുത്ത രോഹന്‍ കദം മായങ്കിന് മികച്ച പിന്തുണ നൽകി. 

നേരത്തെ 41 പന്തില്‍ 69 റണ്‍സെടുത്ത നൗഷാദ് ഷെയ്ഖിന്റെ ഇന്നിംഗ്സാണ് മഹാരാഷ്ട്രയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. കര്‍ണാടകക്കായി അഭിമന്യു മിഥുന്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. തുടര്‍ച്ചായായി 14 ടി-20 മത്സരങ്ങള്‍ ജയിച്ചാണ് കര്‍ണാടക കിരീടത്തിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തുട ര്‍വിജയങ്ങളെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കര്‍ണാടകക്ക് സാധിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.