ETV Bharat / sports

ഓ കെയ്‌ൻ... ആ ബാറ്റില്‍ നിന്ന് റൺമഴ പെയ്യുകയാണല്ലോ... - ക്രൈസ്റ്റ് ചർച്ച്

മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്‌മൺ പറഞ്ഞതുപോലെ യുവതാരങ്ങൾക്ക് മാതൃകയാക്കാവുന്ന ക്രിക്കറ്ററാണ് വില്യംസൺ. ബാറ്റുകൊണ്ട് പിച്ചിലും, മാന്യതയാർന്ന പെരുമാറ്റം കൊണ്ട് കളിക്കളത്തിലും പുറത്തും കിവീസ് നായകൻ ബഹുമാനം അർഹിക്കുന്നു. ആർക്കും മാതൃകയാക്കാം...

Kane Williamson
കെയ്‌ൻ വില്യംസണ്
author img

By

Published : Jan 5, 2021, 4:09 PM IST

ക്രൈസ്റ്റ് ചർച്ച്: ലോകത്തെ ഏറ്റവും മികച്ച പേസർമാരുടെ നാട് ഏതെന്ന് ചോദിച്ചാല്‍ അത് പാകിസ്ഥാനാണ് എന്ന് പറയുന്നവരുടെ എണ്ണം കൂടുതലായിരിക്കും.. പക്ഷേ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണ് അതൊന്നും ഒരു പ്രശ്നമേയല്ല. അദ്ദേഹത്തിന്‍റെ ബാറ്റില്‍ നിന്ന് റൺ ഒഴുകയാണ്. 2020 ലെ അവസാനത്തെ ഇരട്ട ശതകം ആരാണ് നേടിയതെന്ന് ചോദിച്ചാല്‍ അത് കെയ്‌ൻ വില്യംസണാണെന്ന് പറയാം. ഇനി 2021ലെ ആദ്യ ഇരട്ടശതകം ആരുടെ പേരിലാണെന്ന് ചോദിച്ചാല്‍ അതിനും ഉത്തരം കിവീസ് നായകന്‍റെ പേര് തന്നെ.. ഇന്ത്യൻ നായകൻ വിരാട് കോലി, പാകിസ്ഥാൻ നായകൻ ബാബർ അസം, ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്‌മിത്ത്, ഇംഗ്ലീഷ് നായകൻ ജോ റൂട്ട് ഇവരില്‍ ആരാണ് ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്‌മാൻ എന്ന് ചോദിച്ചാല്‍ ഇവർ നാല് പേരുമല്ല, കിവീസ് നായകൻ കെയ്‌ൻ വില്യംസൺ ആണെന്ന് ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്‌മാൻ എന്ന് ആരാധകർ മാത്രമല്ല, ഐസിസി പോലും പറയും. കാരണം ഇവരെയെല്ലാം പിന്തള്ളി 2020 ന്‍റെ അവസാനം, ടെസ്റ്റ് ബാറ്റ്‌സ്‌മാൻമാരുടെ റാങ്കിങ്ങില്‍ വില്യംസൺ ഒന്നാമതെത്തിക്കഴിഞ്ഞു.

2021 തുടങ്ങുമ്പോഴും അതു തന്നെയാണ് സ്ഥിതി. പാകിസ്ഥാന് എതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും വില്യംസൺ ഇരട്ടശതകം സ്വന്തമാക്കി തന്‍റെ പേര് മാത്രമാണ് ഒന്നാമതെന്ന് അടിവരയിടുകയാണ്. മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്‌മൺ പറഞ്ഞതുപോലെ യുവതാരങ്ങൾക്ക് മാതൃകയാക്കാവുന്ന ക്രിക്കറ്ററാണ് വില്യംസൺ. ബാറ്റുകൊണ്ട് പിച്ചിലും, മാന്യതയാർന്ന പെരുമാറ്റം കൊണ്ട് കളിക്കളത്തിലും പുറത്തും കിവീസ് നായകൻ ബഹുമാനം അർഹിക്കുന്നു. ആർക്കും മാതൃകയാക്കാം... 2020 ഡിസംബറില്‍ ഹാമില്‍ട്ടണില്‍ വെസ്റ്റിൻഡീസിന് എതിരെ ഇരട്ട സെഞ്ച്വറി നേടിയാണ് പോയവർഷത്തെ അവസാനത്തെ ഡബിൾ വില്യംസൺ സ്വന്തം പേരിലാക്കിയത്. അതിനു ശേഷം ആരംഭിച്ച പാകിസ്ഥാൻ- ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി തികച്ച കെയ്‌ൻ രണ്ടാം മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയുമായി കളം നിറയുകയായിരുന്നു. ഇതോടെ ന്യൂസിലൻഡിനായി ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും വില്യംസൺ സ്വന്തമാക്കി.

83 മത്സരങ്ങളില്‍ നിന്ന് 7000 റൺസ് പിന്നിടുമ്പോൾ പഴങ്കഥയായത് റോല് ടെയ്‌ലറിന്‍റെ റെക്കോഡ്. ഇന്നത്തെ ഇരട്ട സെഞ്ച്വറിയോടെ ന്യൂസിലൻഡിനായി ഏറ്റവുമധികം ടെസ്റ്റ് ഇരട്ട സെഞ്ച്വറി എന്ന മുൻ നായകൻ ബ്രണ്ടൻ മക്കെല്ലത്തിന്‍റെ റെക്കോഡിന് ഒപ്പമെത്താനും വില്യംസണായി. നാല് ഇരട്ട സെഞ്ച്വറികളാണ് ഇരുവരും നേടിയത്. ഇന്നത്തെ മത്സരത്തില്‍ വില്യംസണിന്‍റെ ഇരട്ട സെഞ്ച്വറിയുടെ മികവില്‍ (238) ന്യൂസിലൻഡ് 659 റൺസെടുത്ത് പുറത്തായി. ഹെന്‍റി നിക്കോൾസ് (157), ഡാരില്‍ മിച്ചല്‍ (102) എന്നിവർ വില്യംസണിന് മികച്ച പിന്തുണ നല്‍കി. പാകിസ്ഥാൻ ആദ്യ ഇന്നിംഗ്സില്‍ 297 റൺസെടുത്ത് ഓൾഔട്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.