ഹൈദരാബാദ്: കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങളെല്ലാം വീടുകളില്‍ കഴിയുകയാണ്. ഈ പശ്ചാത്തലത്തില്‍ പരിശീലനം മുടങ്ങിയത് തിരിച്ചടിയായെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ പേസർ ജസ്‌പ്രീത് ബുമ്ര. വീഡിയോ സഹിതമാണ് ബുമ്രയുടെ ട്വീറ്റ്.
-
Missing early morning training sessions. ⚡️💪🏼 #Throwback pic.twitter.com/qLDSDg6gHZ
— Jasprit Bumrah (@Jaspritbumrah93) May 28, 2020 " class="align-text-top noRightClick twitterSection" data="
">Missing early morning training sessions. ⚡️💪🏼 #Throwback pic.twitter.com/qLDSDg6gHZ
— Jasprit Bumrah (@Jaspritbumrah93) May 28, 2020Missing early morning training sessions. ⚡️💪🏼 #Throwback pic.twitter.com/qLDSDg6gHZ
— Jasprit Bumrah (@Jaspritbumrah93) May 28, 2020
ഇന്ത്യയില്‍ രണ്ട് മാസത്തില്‍ അധികമായി ലോക്ക്ഡൗണ്‍ തുടരുകയാണ്. നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് ബുമ്ര കളിക്കുന്നത്. എന്നാല്‍ കൊവിഡ് 19 കാരണം ഐപിഎല്‍ അനിശ്ചിതമായി മാറ്റിവെച്ചിരിക്കുകയാണ്. ഏറെക്കാലമായി പരിക്കിന്‍റെ പിടിയിലായ ബുമ്ര ശ്രീലങ്കക്ക് എതിരായ പര്യടനത്തോടെയാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. അതേസമയം ക്രിക്കറ്റില്‍ വീണ്ടും പഴയ ഫോമിലേക്ക് ബുമ്രക്ക് ഉയരാന്‍ സാധിക്കാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.