ETV Bharat / sports

ഇംഗ്ലണ്ട് പര്യടനത്തില്‍ കാണികളെ ഒഴിവാക്കിയതില്‍ നിരാശ: ജേസണ്‍ ഹോൾഡർ - ജേസണ്‍ ഹോൾഡർ വാർത്ത

ജൂലൈ എട്ടിന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസ് മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കും. നിലവില്‍ കരീബിയന്‍ ടീം മാഞ്ചസ്റ്ററില്‍ ഐസൊലേഷനില്‍ കഴിയുകയാണ്

jason holder news  england tour news  ജേസണ്‍ ഹോൾഡർ വാർത്ത  ഇംഗ്ലണ്ട് പര്യടനം വാർത്ത
ജേസണ്‍ ഹോൾഡർ
author img

By

Published : Jun 11, 2020, 9:46 AM IST

മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് പര്യടനത്തില്‍ കാണികൾക്ക് മുമ്പാകെ കളിക്കാന്‍ സാധിക്കാത്തതാണ് നിരാശയുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോൾഡർ. ഇംഗ്ലണ്ടില്‍ ആതിഥേയർക്കാകും മുന്‍തൂക്കം. ഐസിസി റാങ്കിങ്ങില്‍ അവർ വിന്‍ഡീസിനെക്കാൾ മുന്നിലാണ്. അതേസമയം മത്സരിക്കാന്‍ അവസരം ലഭിച്ചതിന്‍റെ ആവേശത്തിലാണ് വിന്‍ഡീസ് ക്യാമ്പെന്നും ഹോൾഡർ കൂട്ടിച്ചേർത്തു.

കോവിഡ് -19 പശ്ചാത്തലത്തിൽ ഇംഗ്ലണ്ട് പര്യടനം റദ്ദാക്കാത്തതിൽ സന്തോഷമുണ്ട്. പല ഓർ‌ഗനൈസേഷനുകളും ഇപ്പോൾ ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ട്. എന്നാല്‍ പെട്ടെന്ന്‌ പണം സമ്പാദിക്കാന്‍ ഞങ്ങൾക്ക് അവസരം ലഭിച്ചു. അത് ഞങ്ങൾ രണ്ട് കൈനീട്ടി സ്വീകരിച്ചെന്നും ജേസണ്‍ ഹോൾഡർ പറഞ്ഞു.

jason holder news  england tour news  ജേസണ്‍ ഹോൾഡർ വാർത്ത  ഇംഗ്ലണ്ട് പര്യടനം വാർത്ത
ജേസണ്‍ ഹോൾഡർ.

ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കുക. പരമ്പരക്ക് ജൂലൈ എട്ടിന് സതാംപ്‌റ്റണില്‍ തുടക്കമാകും. തുടർന്നുള്ള രണ്ട് മത്സരങ്ങൾക്ക് ഓൾഡ് ട്രാഫോർഡും വേദിയാകും. പരമ്പരക്കായി ജേസൺ ഹോൾഡറും കൂട്ടരും ഇതിനകം ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്, മാഞ്ചസ്റ്ററിലെ ഓൺ-സൈറ്റ് ഹോട്ടലിൽ ഐസൊലേഷനില്‍ കഴിയുകയാണ് സംഘം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.