ETV Bharat / sports

ക്രിക്കറ്റ് ലോകം സജീവമാകാന്‍ ഐപിഎല്‍ ആരംഭിക്കണം: കമ്മിന്‍സ്

ഈ വർഷം ഐപിഎല്‍ നടക്കുമെന്ന ശുഭാപ്‌തി വിശ്വാസമുണ്ടെന്നും ഓസ്‌ട്രേലിയന്‍ പേസർ പാറ്റ് കമ്മിന്‍സ്

ipl news  pat cummins news  t20 world cup news  covid 19 news  ഐപിഎല്‍ വാർത്ത  പാറ്റ് കമ്മിന്‍സ് വാർത്ത  ടി20 ലോകകപ്പ് വാർത്ത  കൊവിഡ് 19 വാർത്ത
കമ്മിന്‍സ്
author img

By

Published : May 21, 2020, 7:39 PM IST

മെല്‍ബണ്‍: കൊവിഡ് 19 കാരണം സ്‌തംഭിച്ച ക്രിക്കറ്റ് ലോകം വീണ്ടും സജീവമാകാന്‍ മികച്ച മാർഗം ഇന്ത്യൻ പ്രീമിയർ ലീഗാണെന്ന് ഓസ്‌ട്രേലിയന്‍ പേസർ പാറ്റ് കമ്മിന്‍സ്‍. ക്ലബ് ഉടമകളുമായി ബന്ധപ്പെട്ടതായും ഈ വർഷം ഐപിഎല്‍ നടക്കുമെന്ന ശുഭാപ്‌തി വിശ്വാസമുണ്ട്. ഐപിഎല്‍ പോലുള്ള ടൂർണമെന്‍റുകൾ ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള തയാറെടുപ്പുകൾക്ക് ഗുണം ചെയ്യുമെന്നും കമ്മിന്‍സ് പറഞ്ഞു.

നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരമാണ് 27 വയസുള്ള കമ്മിന്‍സ്. 2020-ലെ ഐപിഎല്‍ താരലേലത്തിലെ ഏറ്റവും വിലകൂടിയ കളിക്കാരനും അദ്ദേഹമായിരുന്നു. 15.5 കോടി രൂപക്കാണ് കൊല്‍ക്കത്ത കമ്മിന്‍സിനെ സ്വന്തമാക്കിയത്.

കൊവിഡ് 19 കാരണം ആഗോള തലത്തില്‍ ഇതിനകം മൂന്ന് ലക്ഷത്തിലധികം പേർ മരിച്ചു. മഹാമാരി കാരണം ക്രിക്കറ്റ് ഉൾപ്പെടെയുള്ള ലോകവും സ്‌തംഭിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.