മൊഹാലി: ഐപിഎല്ലിലെ 52ാം മത്സരത്തില്‍ കിംഗ്സ് ഇലവൻ പഞ്ചാബ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മൊഹാലി ഐ എസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. പ്ലേ ഓഫില്‍ കടക്കാൻ ഇരുടീമുകൾക്കും ഇന്ന് ജയിക്കണം.
-
#Kings 🆚 #Knights
— KolkataKnightRiders (@KKRiders) May 3, 2019 " class="align-text-top noRightClick twitterSection" data="
Ready for the penultimate encounter of the league stage of this #VIVOIPL 💪#KXIPvKKR #KKRHaiTaiyaar pic.twitter.com/UQ6TF2b6K9
">#Kings 🆚 #Knights
— KolkataKnightRiders (@KKRiders) May 3, 2019
Ready for the penultimate encounter of the league stage of this #VIVOIPL 💪#KXIPvKKR #KKRHaiTaiyaar pic.twitter.com/UQ6TF2b6K9#Kings 🆚 #Knights
— KolkataKnightRiders (@KKRiders) May 3, 2019
Ready for the penultimate encounter of the league stage of this #VIVOIPL 💪#KXIPvKKR #KKRHaiTaiyaar pic.twitter.com/UQ6TF2b6K9
പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്‍റ് വീതമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കിംഗ്സ് ഇലവൻ പഞ്ചാബും ആറും ഏഴും സ്ഥാനത്താണ്. സീസണില്‍ മികച്ച തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. എന്നാല്‍ ആ ഫോം തുടരാൻ നൈറ്റ് റൈഡേഴ്സിന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രേ റസ്സലിനെ അമിതമായി ആശ്രയിച്ചതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ജയിച്ചെങ്കിലും ദിനേഷ് കാർത്തിക്ക് നയിക്കുന്ന കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിക്കണം. റസ്സലിന് പുറമെ ശുഭ്മാൻ ഗില്‍, ക്രിസ് ലിൻ എന്നിവരും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മുംബൈക്കെതിരെ 232 റൺസിന്‍റെ വിജയലക്ഷ്യം ഉയർത്തിയ കൊല്‍ക്കത്ത പഞ്ചാബിനെതിരെ അതേ ഫോം തുടരാനാകും ശ്രമിക്കുക. കഴിഞ്ഞ മത്സരത്തില്‍ മലയാളി താരം സന്ദീപ് വാര്യർ കൊല്‍ക്കത്തയ്ക്ക് വേണ്ടി അരങ്ങറിയിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച സന്ദീപിനെ കൊല്‍ക്കത്ത ഇന്നും കളിപ്പിച്ചേക്കും.
മറുവശത്ത് സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റാണ് പഞ്ചാബിന്‍റെ വരവ്. മധ്യനിര ബാറ്റ്സ്മാന്മാരുടെ സ്ഥിരതയില്ലായ്മയാണ് പഞ്ചാബിന്‍റെ പ്രധാന പ്രശ്നം. ഓപ്പണറായ കെ എല്‍ രാഹുല്‍ സ്ഥിരത പുലർത്തുന്നുവെങ്കിലും അതിവേഗം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. തകർപ്പൻ ഫോമിലായിരുന്ന ക്രിസ് ഗെയ്ല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാത്തത് ടീമിന് തലവേദനയാണ്. മധ്യനിരയില്‍ മായങ്ക് അഗർവാൾ, നിക്കോളാസ് പൂരൻ, ഡേവിഡ് മില്ലർ എന്നിവർ ഇന്ന് ഉത്തരവാദിത്വത്തോടെ കളിക്കണം. പഞ്ചാബിന്‍റെ പ്രധാന കരുത്ത് ബൗളിംഗാണ്. മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, മുജീബ് റഹ്മാൻ, അർഷദീപ് സിംഗ് എന്നിവരാണ് പഞ്ചാബിന്‍റെ പ്രധാന ബൗളർമാർ.
ഈ സീസണില്‍ ഇരുവരും നേരത്തെ ഏറ്റുമുട്ടിയപ്പോൾ 28 റൺസിന് കൊല്‍ക്കത്ത ജയിച്ചിരുന്നു. കൊല്‍ക്കത്തയെ അപേക്ഷിച്ച് പഞ്ചാബിന്‍റെ റൺനിരക്ക് കുറവായതിനാല്‍ ഹോംഗ്രൗണ്ടില്‍ കിംഗ്സിന് ഇലവന് വലിയ വിജയം അനിവാര്യമാണ്.