ETV Bharat / sports

മഴ വില്ലനായി പൊയിന്‍റ് പങ്കിട്ട് രാജസ്ഥാനും ബാംഗ്ലൂരും

അഞ്ചോവറാക്കി ചുരുക്കിയെങ്കിലും മഴ വീണ്ടും എത്തിയതോടെ മത്സരം ഉപേക്ഷിച്ചു

മഴ വില്ലനായി പോയിന്‍റ് പങ്കിട്ട് രാജസ്ഥാനും ബാംഗ്ലൂരും
author img

By

Published : May 1, 2019, 8:53 AM IST

ബെംഗളൂരു: രാജസ്ഥാൻ റോയല്‍സ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം മഴ മൂലം ഉപേക്ഷിച്ചു. മത്സരം അഞ്ചോവറാക്കി ചുരുക്കിയെങ്കിലും മഴ വീണ്ടും വില്ലനായി എത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 62 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ 3.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റൺസ് എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ വീണ്ടുമെത്തിയത്. ഇതോടെ മത്സരം ഉപേക്ഷിക്കുകയും പോയിന്‍റുകൾ ഇരുവരും പങ്കിട്ടെടുക്കുയും ചെയ്തു. മഴ കളിയുടെ ആവേശം ചൊർത്തിയെങ്കിലും മിന്നുന്ന പ്രകടനമാണ് രാജസ്ഥാൻ റോയല്‍സിന് വേണ്ടി ശ്രേയസ് ഗോപാലും സഞ്ജു സാംസണും കാഴ്ചവച്ചത്. മൊഹാലിയില്‍ സാം കറൺ ഡല്‍ഹിക്കെതിരെ നേടിയ ഹാട്രിക്കിന് ശേഷമുള്ള ഈ സീസണിലെ രണ്ടാം ഹാട്രിക്കാണ് ശ്രേയസ് സ്വന്തം പേരില്‍ കുറിച്ചത്. ബാംഗ്ലൂർ നിരയില്‍ വിരാട് കോലിയും(25), ഡിവില്ലിയേഴ്സും(10) മാത്രമാണ് രണ്ടക്കം കടന്നത്. ഒഷെയ്ൻ തോമസ് രണ്ടും റിയാൻ പരാഗ്, ജയദേവ് ഉനദ്ഘട്ട് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. 63 റൺസിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമാണ് സഞ്ജു സാംസണും ലിയാം ലിവിങ്സ്റ്റണും നല്‍കിയത്. 13 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 28 റൺസെടുത്ത് നില്‍ക്കുമ്പോഴാണ് രാജസ്ഥാന് സഞ്ജുവിന്‍റെ വിക്കറ്റ് നഷ്ടമായത്. ലിവിങ്സ്റ്റൺ പുറത്താകാതെ 11 റൺസെടുത്തു.

മത്സരം ഉപേക്ഷിച്ചതോടെ ബാംഗ്ലൂരിന്‍റെ നേരിയ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു. അതേസമയം രാജസ്ഥാന്‍റെ പ്ലേഓഫ് സ്വപ്നങ്ങൾ ശേഷിക്കുന്ന മത്സരങ്ങളെ ആശ്രയിച്ചിരിക്കും. 13 മത്സരങ്ങൾ നിന്ന് 11 പോയിന്‍റ് നേടിയ രാജസ്ഥാൻ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തും ഒമ്പത് പോയിന്‍റ് നേടിയ ബാംഗ്ലൂർ എട്ടാം സ്ഥാനത്തുമാണ്.

Intro:Body:

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.