ന്യൂഡല്‍ഹി: ഐപിഎല്‍ 2020 സീസണില്‍ പുതിയ വേദിയാകാന്‍ ഒരുങ്ങി ഗുവാഹത്തി. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം ഗ്രൗണ്ടുകളില്‍ ഒന്നായിട്ടാണ് ഗുവാഹത്തിയിലെ ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തെ പരിഗണിക്കുന്നത്. സീസണില്‍ രാജസ്ഥാന്‍റെ രണ്ട് ഹോം ഗ്രൗണ്ട് മത്സരങ്ങൾക്കാണ് ഗുവാഹത്തി വേദിയാവുക. ഏപ്രില്‍ അഞ്ചിന് ഡല്‍ഹി ക്യാപ്പിറ്റല്‍സിന് എതിരെയും എപ്രില്‍ ഒമ്പതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയുമാണ് ഗുവാഹത്തിയില്‍ മത്സരം നടക്കുക. രണ്ട് മത്സരങ്ങളും വൈകീട്ട് എട്ട് മണിക്ക് നടക്കും.
![IPL 2020 news Guwahati news Rajasthan Royals news ഐപിഎല്‍ വാർത്ത ഗുവാഹത്തി വാർത്ത രാജസ്ഥാന്‍ റോയല്‍സ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/6222491_rr-fixtures.jpg)
സീസണിലെ ആദ്യ മത്സരത്തിന് മാർച്ച് 29-ന് ചെന്നൈയില്‍ തുടക്കമാകും. ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്‌ഘാടന മത്സരം. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റുമായി ഏഴാമതായാണ് രാജസ്ഥാന്‍ റോയല്‍സ് ഫിനിഷ് ചെയ്‌തത്.