ETV Bharat / sports

ഇന്തോ-പാക് പര്യടനം; നിലപാട് വ്യക്തമാക്കി ഗാംഗുലി

ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരോടാണ് ഇക്കാര്യം ചോദിക്കേണ്ടതെന്നും സർക്കാരിന്‍റെ അനുമതിയോടെയാണ് വിദേശ പര്യടനങ്ങൾ നടക്കാറുള്ളതെന്നും ഗാംഗുലി

ഇന്തോ-പാക് പര്യടനം
author img

By

Published : Oct 18, 2019, 2:11 PM IST

കൊല്‍ക്കത്ത: ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും പ്രധാനമന്ത്രിമാരുടെ അനുമതിയോടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര സാധ്യമാകൂവെന്ന് നിയുക്ത ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇന്ത്യാ -പാക്ക് പരമ്പര പുനരാരംഭിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൊല്‍ക്കത്തയില്‍ മറുപടി പറയുകയായിരുന്നു ഗാംഗുലി.
ഇതേകുറിച്ച് നരേന്ദ്രമോദിയോടും ഇമ്രാന്‍ ഖാനോടും ചോദിക്കണം. അവരുടെ അനുമതിയോടെ മാത്രമേ പരമ്പരയെ കുറിച്ച് ആലോചിക്കാനാകൂ. സർക്കാരിന്‍റെ അനുമതിയോടെയാണ് വിദേശ പര്യടനങ്ങൾ നടക്കാറുള്ളത്. അതിനാല്‍ ഈ ചോദ്യത്തിന് മറുപടി പറയാനാകില്ലെന്നും ഗാംഗുലി പറഞ്ഞു.
കാർഗില്‍ യുദ്ധത്തിന് ശേഷം 2004-ല്‍ ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനില്‍ പര്യടനം നടത്തിയപ്പോൾ ഗാംഗുലിയാണ് ടീമിനെ നയിച്ചത്.. 2012-ലാണ് അവസാനമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പരമ്പര അരങ്ങേറയത്. അന്ന് പാക്കിസ്ഥാന്‍ ഇന്ത്യന്‍ മണ്ണില്‍ രണ്ട് ട്വന്‍റി-20 മത്സരവും മൂന്ന് ഏകദിന മത്സരവും കളിച്ചു. ഫെബ്രുവരി 14-ലെ പുല്‍വാമ ആക്രമണത്തിന് ശേഷം തീവ്രവാദം ഉയർന്നുവരുന്ന രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഐസിസിയോട് പാക്കിസ്ഥാനെ പരോക്ഷമായി പരാമർശിച്ച് ബിസിസിഐ ആവശ്യപെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.